Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:30 AM IST Updated On
date_range 1 Aug 2021 5:30 AM ISTആര്യങ്കാവിലെ കവർച്ച: അന്വേഷണം ഊർജിതമാക്കി
text_fieldsbookmark_border
പുനലൂർ: ആര്യങ്കാവ് വനമധ്യേയുള്ള രാജാകൂപ്പിലെ വീട്ടിൽ വയോധിക ദമ്പതികളെ ആക്രമിച്ച് സിനിമ സ്റ്റൈയിലിൽ നടന്ന കവർച്ച സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രൻനായരും ഭാര്യ ഗിരിജകുമാരിയുമാണ് കവർച്ചക്കിരയായത്. ഇവരുടെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണം 20000 രൂപ, മൂന്ന് മൊബൈൽ ഫോൺ എന്നിവയാണ് കവർന്നത്. കഴിഞ്ഞ രാത്രി ഒമ്പതോടെയാണ് രണ്ടംഗസംഘം വടിവാളുമായി ഇവരുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. അന്വേഷണത്തിൻറ ഭാഗമായി ശനിയാഴ്ച രാവിലെ കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് കുമാർ നേതൃത്വം നൽകി. പ്രതിഷേധിച്ചു പുനലൂർ: മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനലൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ മണ്ഡലം പ്രസിഡൻറ് സജി ജോർജ്, എൻ. സുന്ദരേശൻ, ബിപിൻ, എൻ. അജീഷ്, സൈജു വർഗീസ്, ഷിബു പി.ആർ. അലക്സ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story