Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:30 AM IST Updated On
date_range 1 Aug 2021 5:30 AM ISTലോക്ഡൗണില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്
text_fieldsbookmark_border
കൊല്ലം: സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ പരിശോധന കര്‍ശനമാക്കി സിറ്റി പൊലീസ്. ലോക്ഡൗണില്‍ മതിയായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങിയ 341 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ച ക്വാറൻറീന്‍ ലംഘനത്തിന് 31പേര്‍ പിടിയിലായി. കൊല്ലം വെസ്റ്റ്, കിളികൊല്ലൂര്‍, കണ്ണനല്ലൂര്‍, ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒരോരുത്തരും കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, അഞ്ചാലുംമൂട്, ശക്തികുളങ്ങര, ഇരവിപുരം, കൊട്ടിയം, പരവൂര്‍, പാരിപ്പള്ളി, കരുനാഗപ്പള്ളി, ചവറ, തെക്കുംഭാഗം, പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടുപേര്‍ വീതവും ഓച്ചിറ പൊലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ച് പേരുമാണ് പിടിയിലായത്. ക്വാറൻറീന്‍ അടക്കമുള്ള പൊലീസ് പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ 24 മണിക്കൂറില്‍ 12637 പേര്‍ക്ക് താക്കീത് നല്‍കിയതായും ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ച 341 വാഹനങ്ങള്‍ പിടിച്ചെടുത്തു. 51 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി. കോവിഡ് നിയന്ത്രണം ലംഘിച്ച 423 പേരെ അറസ്റ്റ് ചെയ്തു. ശരിയായ വിധം മാസ്‌ക് ധരിക്കാതിരുന്ന 1265 പേര്ക്കെതിെരയും സാമൂഹികഅകലം പാലിക്കാതിരുന്ന 1365 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു. സി.വി. പത്മരാജന്‍ കേരളത്തിന് മാതൃക-മന്ത്രി (ചിത്രം) കൊല്ലം: കേരളചരിത്രത്തിലെ മികച്ച ധനകാര്യ വിദഗ്ധനും ധനമന്ത്രിയുമായിരുന്നു സി.വി. പത്മരാജനെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പി.എന്‍. പണിക്കർ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, നിയമസഭ മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പി.എന്‍ ഫൗണ്ടേഷന്‍ ജില്ല ജനറല്‍ സെക്രട്ടറി എന്‍. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തി (ചിത്രം) ഇരവിപുരം: ആളൊഴിഞ്ഞ പുരയിടത്തില്‍നിന്ന് കഞ്ചാവ് കണ്ടെത്തി. പഴയാറ്റിന്‍കുഴി ചകിരിക്കടക്ക് സമീപത്തെ ഓഡിറ്റോറിയത്തിൻെറ പാർക്കിങ്ങിനായി ഉപയോഗിച്ചിരുന്ന സ്ഥലത്തുനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കൊല്ലത്ത് നിന്ന് എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ രാജീവിൻെറ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രദേശവാസികള്‍ക്ക് ലഭിച്ച കഞ്ചാവ് എക്‌സൈസ് സംഘത്തിന് കൈമാറുകയും ചെയ്തു. ലഹരിമരുന്നിൻെറ ഉപയോഗം പ്രദേശത്ത് കൂടുതലായി ഉണ്ടെന്നുകാട്ടി പ്രദേശവാസികള്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പൊലീസോ എക്‌സൈസോ ഈ പ്രദേശങ്ങളിലേക്ക് എത്തിയാല്‍ ഇത്തരം സംഘങ്ങളെ വിവരമറിയിക്കാന്‍ പ്രത്യേകം സംഘങ്ങളെ ലഹരിമാഫിയകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായും പ്രദേശവാസികള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story