Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേന്ദ്ര സംഘം...

കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി

text_fields
bookmark_border
(ചിത്രം) കൊല്ലം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മൈക്രോ ക​െണ്ടയിന്‍മൻെറ്​ സോണ്‍ നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കാനും ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വ്യാപകമാക്കണമെന്നും നിര്‍ദേശങ്ങള്‍ നല്‍കി. നാഷനല്‍ സൻെറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡോ. സുജിത് സിങ്​, ഡോ. എസ്.കെ. ജയിന്‍, ഡോ.പ്രണയ് വര്‍മ, ഡോ. രുചി ജയിന്‍, ഡിസ്ട്രിക്ട് ഹെല്‍ത്ത് സൊസൈറ്റി അസിസ്​റ്റൻറ്​ ഡയറക്ടര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവരടങ്ങിയ സംഘമാണ് സ്ഥിതിഗതി വിലയിരുത്തിയത്. എ.ഡി.എം എന്‍. സാജിത ബീഗം, അസിസ്​റ്റൻറ്​ കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.ആര്‍. സന്ധ്യ, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.ജെ. മണികണ്ഠന്‍, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. അനു, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സജാദ്​ തങ്ങളെ സ്വീകരിക്കാൻ നാട് ഒഴുകിയെത്തി kl box (ചിത്രം) ശാസ്താംകോട്ട: 45 വർഷങ്ങൾക്ക് ശേഷം വീടണഞ്ഞ സജാദ് തങ്ങളെ വരവേൽക്കാൻ വേങ്ങ ഗ്രാമം പടനിലത്ത് തെക്കതിൽ എന്ന വീട്ടിലേക്ക് ഒഴുകി എത്തുകയായിരുന്നു. വൈകീട്ട് 5.30ന് വീടിന് സമീപമുള്ള മാമ്പുഴ മുക്കിലെത്തിയ സജാദ് തങ്ങളെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. സെയ്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. സേതുലക്ഷ്മി, ഉഷാലയം ശിവരാജൻ, ഉല്ലാസ് കോവൂർ, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കൾ, സാമൂഹിക സംഘടന ഭാരവാഹികൾ, നാട്ടുകാർ, ബന്ധുക്കൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് വീട്ടിലേക്ക് ആനയിച്ചു. വീട്ടിൽ ബന്ധുക്കൾക്ക് വേണ്ടി സഹോദരിയുടെ ചെറുമകൾ റിയാൽ മറിയം തയാറാക്കിയ ഉപഹാരം നൽകി സ്വീകരിച്ചു. വീട്ടുമുറ്റത്ത് മറ്റ് ബന്ധുക്കളോടൊപ്പം കാത്തിരുന്ന ഉമ്മ ഫാത്തിമ്മ ബീവിയുടെ ചാരത്തണഞ്ഞതോടെ വികാരനിർഭര നിമിഷങ്ങൾക്ക്​ ജനാവലി സാക്ഷികളായി. ഗ്രാമപഞ്ചായത്തംഗം സേതുലക്ഷമി തയാറാക്കി ​െവച്ചിരുന്ന കേക്ക് ഉമ്മ മുറിച്ച് മകന് നൽകി. സഹോദരീ-സഹോദരൻമാരും മറ്റ് ബന്ധുക്കളും അടക്കം സന്തോഷത്തിൽ പങ്കുചേർന്നു. 45 വർഷങ്ങൾക്ക്​ ശേഷം ജന്മഗ്രഹത്തിലേക്ക്​ ഉമ്മയുടെ കൈപിടിച്ച്​ സജാദ്​ തങ്ങൾ കയറി. ഉമ്മയുടെ കൈകൊണ്ട്​ ചോറുണ്ടും വിശേഷങ്ങൾ പങ്കു​െവച്ചും അകന്നിരുന്ന നാളുകളെ ഒാർമകൾ മാത്രമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story