Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രവർത്തനരഹിതമായ കടയിൽ...

പ്രവർത്തനരഹിതമായ കടയിൽ മാലിന്യനിക്ഷേപം

text_fields
bookmark_border
(ചിത്രം) ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂരിൽ . ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങളാണ് വാതിലില്ലാത്ത കടക്കുള്ളിൽ തള്ളുന്നത്. സമീപത്തായി മാലിന്യം നിക്ഷേപിക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് 35,000 രൂപ ചെലവഴിച്ച് പഞ്ചായത്ത് നിർമിച്ച കമ്പിക്കൂട് തുരുമ്പെടുത്ത് നശിക്കുകയാണ്. പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പ്ലാസ്​റ്റിക്​ മാലിന്യം നിക്ഷേപിക്കാനുള്ള കമ്പിക്കൂട് വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നു. എന്നാൽ ഹരിതകർമസേനയെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. തുടർന്ന് പഞ്ചായത്തിനെതിരെ പരാതി ശക്തമായപ്പോൾ പ്രദേശത്തെ മാലിന്യം തള്ളാനുള്ള കമ്പിക്കൂടുകൾ പൂർണമായും നീക്കം ചെയ്യുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story