Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM ISTമത്സ്യവിൽപനയുമായി ബന്ധപ്പെട്ട പ്രചാരണം ആസൂത്രിതമെന്ന് പൊലീസ്
text_fieldsbookmark_border
പാരിപ്പള്ളി: മത്സ്യവിൽപനയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പൊലീസ്. കോവിഡ് മാനദണ്ഡമനുസരിച്ച് ഡി കാറ്റഗറിയിൽപെട്ട പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ എല്ലാ കച്ചവടങ്ങൾക്കും ജില്ല ഭരണകൂടം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്കുകൾ ലംഘിച്ച് കച്ചവടം നടത്തുന്നവർക്കെതിരെയുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. അതിനെ പൊലീസ് അതിക്രമമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നതെന്നും പൊലീസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story