Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലയിൽ പൊതുവികസന...

ജില്ലയിൽ പൊതുവികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം- ^മന്ത്രി ബാലഗോപാല്‍

text_fields
bookmark_border
ജില്ലയിൽ പൊതുവികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം- -മന്ത്രി ബാലഗോപാല്‍ (ചിത്രം) highlight മൈനിങ്, ജിയോളജി വകുപ്പുകളുടെ പരിഗണനയിലുള്ള ഫയലുകൾ വേഗത്തിൽ പരിഹരിക്കണം കൊല്ലം: കോവിഡ് സാഹചര്യം നിലനിൽക്കെ ജില്ലയുടെ പൊതുവികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ല വികസനസമിതിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം. മൈനിങ്, ജിയോളജി വകുപ്പുകളുടെ പരിഗണനയിലുള്ള ഫയലുകളില്‍ വേഗത്തില്‍ പരിഹാരം കാണണമെന്ന്​ അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ കോളനികളില്‍ ഇൻറര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കണമെന്നും പി.എസ്. സുപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശമാണ് എം.എല്‍.എമാരായ സി.ആര്‍. മഹേഷും ഡോ. സുജിത് വിജയന്‍പിള്ളയും നല്‍കിയത്. പത്തനാപുരത്ത് താലൂക്കാശുപത്രിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി പി.എ. സജിമോന്‍ അറിയിച്ചു.വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തണമെന്നും പട്ടികജാതി മേഖലയില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം കൃത്യതയോടെ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉന്നയിച്ച വാക്‌സിന്‍ വിതരണം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് എ.ഡി.എം എന്‍. സാജിതാബീഗം അറിയിച്ചു. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, ജില്ല പ്ലാനിങ്​ ഓഫിസര്‍ പി.ജെ. ആമിന, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു. സിവിൽ സർവിസ് അക്കാദമിയിലേക്ക്​ അപേക്ഷിക്കാം കൊല്ലം: സംസ്ഥാന സിവിൽ സർവിസ് അക്കാദമി കൊല്ലം ഉപകേന്ദ്രത്തിൽ ത്രിവത്സര സിവിൽ സർവിസ്, ടാലൻറ് ഡെവലപ്മൻെറ്, സിവിൽ സർവിസ് ഫൗണ്ടേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ് വിദ്യാർഥികൾക്ക് ത്രിവത്സര സിവിൽ സർവിസ് പരിശീലന ക്ലാസിലേക്കും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ടാലൻറ് ഡെവലപ്മൻെറ്, സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സുകളിലേക്കും അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ ഡിഗ്രി പഠിക്കുന്ന വിദ്യാർഥികൾക്ക് സിവിൽ സർവിസ് അക്കാദമി നടത്തുന്ന ദീർഘകാല പരിശീലന കോഴ്സിലേക്കും ചേരാവുന്നതാണ്. കോഴ്​സുകൾക്ക്​ www.kscsa.org എന്ന വെബ്സൈറ്റിൽ രജിസ്​റ്റർ ചെയ്യാം. ആഗസ്​റ്റ്​ അഞ്ചുമുതൽ 13 വരെ കോഴ്സ് ഫീസ് ഓൺലൈനായി അടയ്​ക്കണം. രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം കൊല്ലം ഉപകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. കഴിഞ്ഞവർഷം അക്കാദമിയിൽ ചേർന്നുപഠിച്ചവർ ഈ കോഴ്സുകളിൽ വീണ്ടും രജിസ്​റ്റർ ചെയ്ത്​ ഫീസ് അടയ്​ക്കണം. വിവരങ്ങൾക്ക്: 0474-2967711, 9446772334, 9605325383.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story