Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുനലൂര്‍ സോമരാജന്...

പുനലൂര്‍ സോമരാജന് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

text_fields
bookmark_border
ചിത്രം- പത്തനാപുരം: കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സിലി​ൻെറ 'വോയിസ് ഇസ്​ലാം എക്‌സലന്‍സ് അവാര്‍ഡ്' ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജനും പ്രവാസി ജീവകാരുണ്യപ്രവര്‍ത്തകന്‍ അഡ്വ. എം.എ. സിറാജുദീനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. 25000 രൂപയും ഫലകവുമാണ് അവാര്‍ഡ്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍, കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, നൂറുല്‍ ഇസ്​ലം യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ എം.എസ്. ഫൈസല്‍ ഖാന്‍, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ്​ കരമന ബയാര്‍ എന്നിവര്‍ പ​െങ്കടുത്തു. അനുമോദിച്ചു അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ചെമ്പകരാമനല്ലൂർ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ചാമക്കാല ജ്യോതികുമാർ, ഗ്രാമപഞ്ചായത്തംഗം രാജീവ് കോശി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റംലി എസ്. റാവുത്തർ എന്നിവർ പങ്കെടുത്തു. പുനർജനി പദ്ധതിക്ക് തുടങ്ങി അഞ്ചൽ: ആയുർവേദ വകുപ്പ് നടപ്പാക്കുന്ന ചികിത്സയായ പുനർജനി പദ്ധതി ഏരൂർ പഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡൻറ് ചിന്നു വിനോദ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈൻ ബാബു, ജി. അജിത്, ഡോൺ വി. രാജ്, മഞ്ജുലേഖ, അജിമോൾ, സെക്രട്ടറി എ. നൗഷാദ്, ഡോ. മേരി സുഷമ എന്നിവർ സംസാരിച്ചു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story