ബസിലിടിച്ച് നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്
text_fieldsകൊട്ടിയം: ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ചശേഷം റോഡിന് എതിർവശമുള്ള കടയിലേക്ക് ഇടിച്ചുകയറി. കടയിലുണ്ടായിരുന്ന രണ്ടുപേർക്കും ലോറി ഡ്രൈവർക്കും ബസിലെ വനിത കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്കേറ്റു. സംഭവസമയം റോഡിലും കടയ്ക്ക് മുന്നിലും ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെ ദേശീയപാതയിൽ ഉമയനല്ലൂരിലായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിെൻറ പിന്നിൽ ഇടിച്ചശേഷം റോഡിെൻറ എതിർവശത്ത് എസ്റ്റേറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള സലിമിെൻറ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയിലുണ്ടായിരുന്ന ഉമയനല്ലൂർ സ്വദേശികളായ റഷീദ് (61), ബദറുദീൻ (59), ലോറി ഡ്രൈവർ ഷിബു (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ വീണ വനിതാ കണ്ടക്ടർ മേവറം സ്വദേശിനി ആർ. ദീപ, ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി പ്രവീൺ പയസ് എന്നിവരെ മെഡിസിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്കുശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി. കടയും അവിടത്തെ സാധനങ്ങളും പൂർണമായി തകർന്നു.
സംഭവസമയം ആൾത്തിരക്കില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസിൽ ഇടിക്കുന്നതിനു മുമ്പ് ഒരു ബൈക്കിലും ലോറി ഇടിച്ചതായി പറയുന്നു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐ സുജിത് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയത്. സംഭവത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ ഉപയോഗിച്ച് ലോറി കടയിൽനിന്ന് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

