Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാട്ടുമാവുകൾ...

നാട്ടുമാവുകൾ സംരക്ഷിച്ചും തുമ്പികൾക്ക് കുളമൊരുക്കിയും വിദ്യാർഥികൾ

text_fields
bookmark_border
(ചിത്രം) അഞ്ചൽ: പരിസ്ഥിതി സംരക്ഷണത്തിന് പുതിയ ശൈലിയുമായി ആയൂർ മാർത്തോമ കോളജിലെ എൻ.എസ്.എസ് വളൻറിയർമാർ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്​ ബയോഡൈവേഴ്സിറ്റി ക്ലബി​ൻെറ നേതൃത്വത്തിൽ നീർത്തടം വീണ്ടെടുക്കൽ, നാട്ടുമാവ് സംരക്ഷണം, തുമ്പിക്കുളം ഒരുക്കൽ, ഇ വേസ്​റ്റ്​ സംസ്കരണം, നേച്ചർ ഫോ​ട്ടോഗ്രഫി എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ് മാലിന്യം ശേഖരിക്കുന്നതിന് വീടുകളിൽ പ്രത്യേകം പെട്ടികളൊരുക്കി. ഇത്തരത്തിൽ ശേഖരിക്കുന്ന ഇ വേസ്​റ്റ്​ വരുന്ന ആഗസ്​റ്റിൽ സർക്കാർ ഏജൻസികൾക്ക് കൈമാറും. ചടയമംഗലം പഞ്ചായത്ത് പ്രസിഡൻറ് ജെ.ബി. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീജാകുമാരി, പ്രിൻസിപ്പൽ ഡോ. ജോസഫ് മത്തായി എന്നിവർ സംസാരിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ (ചിത്രം) ഓയൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. ചെറുവക്കൽ ഷംനാദ് മൻസിലിൽ ഷംനാദിനെയാണ്​​ (27) ചടയമംഗലം പൊലീസ്​ പിടികൂടിയത്. ഇളമാട് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഇൻറർനെറ്റിലിടുമെന്ന് പറഞ്ഞ് നിരന്തരം മാനസിക പീഡനത്തിനിരയാക്കുകയും ചെയ്​തെന്നാണ്​ കേസ്​. പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story