Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:29 AM IST Updated On
date_range 8 Jun 2021 5:29 AM ISTബാലകൃഷ്ണപിള്ള സ്മാരകം പഠനകേന്ദ്രമാക്കണം ^കേരള കോൺഗ്രസ് (ബി)
text_fieldsbookmark_border
ബാലകൃഷ്ണപിള്ള സ്മാരകം പഠനകേന്ദ്രമാക്കണം -കേരള കോൺഗ്രസ് (ബി) കൊട്ടാരക്കര: കേരള കോൺഗ്രസ് സ്ഥാപകനേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ പേരിൽ കൊട്ടാരക്കരയിൽ നിർമിക്കുന്ന സ്മാരകം ഭാവി തലമുറക്ക് പ്രയോജനകരമാകുംവിധം പഠന-ഗവേഷണകേന്ദ്രം ഉൾപ്പെടുന്ന സാംസ്കാരിക നിലയമാക്കണമെന്ന് കേരള കോൺഗ്രസ് (ബി) കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്മാരക നിർമാണത്തിന് രണ്ടുകോടി അനുവദിച്ച എൽ.ഡി.എഫ് സർക്കാറിനെ അഭിനന്ദിച്ചു. കൊട്ടാരക്കര പട്ടണത്തിൽ സ്ഥലം വിട്ടുകിട്ടാൻ വേഗം തീരുമാനമുണ്ടാകണമെന്നും വിദ്യാഭ്യാസമേഖലക്ക് ഒട്ടേറെ സംഭാവന നൽകിയ ആർ. ബാലകൃഷ്ണപിള്ളയുടെ പേര് കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന് നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ. ഷാജു ഉദ്ഘാടനം ചെയ്തു. ജേക്കബ് വർഗീസ് വടക്കടത് അധ്യക്ഷതവഹിച്ചു. കെ. പ്രഭാകരൻ നായർ, നീലേശ്വരം ഗോപാലകൃഷ്ണൻ, പെരുംകുളം സുരേഷ്, കൃഷ്ണൻകുട്ടി നായർ, കെ.എസ്. രാധാകൃഷ്ണൻ, സബാഷ്ഖാൻ, പെരുംകുളം രാജീവ് എന്നിവർ സംസാരിച്ചു. ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story