Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓണത്തിനൊരു മുറം...

ഓണത്തിനൊരു മുറം പച്ചക്കറി

text_fields
bookmark_border
കുളത്തൂപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം എല്ലാ അംഗൻവാടി കുട്ടികള്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തി ഓണക്കാലം സുഭിക്ഷമാക്കുക എന്ന ലക്ഷ്യത്തോടെ അംഗൻവാടി കേന്ദ്രീകരിച്ച്​ സംഘടിപ്പിക്കുന്നതാണ്​ പരിപാടി. ഉദ്ഘാടനം കാഞ്ഞിരോട്ടുകുന്ന് അംഗൻവാടിയില്‍ ഗ്രാമപഞ്ചായത്തംഗം ശോഭനകുമാരി നിർവഹിച്ചു. അംഗൻവാടി വളപ്പിലും കുട്ടികളുടെ വീട്ടുമുറ്റങ്ങളിലും പച്ചക്കറിതൈകള്‍ ​െവച്ചുപിടിപ്പിച്ച്​ ഓണക്കാലത്ത് വിളവെടുക്കും. ജീവനക്കാരായ ശ്രീലത, ബിന്ദുമോള്‍, എ.എല്‍.എം.സി കമ്മിറ്റി അംഗങ്ങളായ ഉമ്മര്‍, റഫീക്ക്, ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story