Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫയര്‍ഫോഴ്സ് ആസ്ഥാനം...

ഫയര്‍ഫോഴ്സ് ആസ്ഥാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി

text_fields
bookmark_border
കുന്നിക്കോട്: സ്ഥലപരിമിതികളില്‍ വീര്‍പ്പുമുട്ടിയ പത്തനാപുരം അഗ്​നിരക്ഷ നിലയം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കുന്നിക്കോട് പട്ടാഴി പാതയില്‍ കാവല്‍പുര ജങ്ഷന് സമീപത്തെ ഇ.എസ്.ഐ ഡിസ്പെന്‍സറിക്ക്​ എതിർവശത്തേക്കാണ് മാറ്റിയത്. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റീജനൽ ഫയർ ഓഫിസർ ആര്‍. ദിലീപൻ, പ്രതാപചന്ദ്രൻ, തലവൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ വി.എസ്. കലദേവി, നെടുവന്നൂർ സുനിൽ, സ്​റ്റേഷൻ ഓഫിസർ ശിവകുമാർ എന്നിവര്‍ പങ്കെടുത്തു. 'ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കണം' പത്തനാപുരം: മലയോര മേഖലയില്‍ ഇൻറർനെറ്റ് കവറേജില്ലാത്ത പ്രദേശങ്ങളില്‍ അടിയന്തരമായി ഓണ്‍ലൈന്‍ പഠനസംവിധാനം ഒരുക്കണമെന്ന് ശിശുക്ഷേമസമിതി. തോട്ടം തൊഴിലാളികളും ആദിവാസികളും താമസിക്കുന്ന മുള്ളുമല, ചെരിപ്പിട്ട കാവ്, ഓലപ്പാറ, ചാങ്ങപ്പാറ, പെരുന്തോയിൽ, കറവൂർ, മുക്കലംപാട്, കടശ്ശേരി, വെള്ളംതെറ്റി മേഖലകളില്‍ കവറേജ് ലഭിക്കുന്നില്ല. ചെമ്പനരുവി, മഹാദേവർമൺ, ചാലിയക്കര, പുന്നല എന്നിവിടങ്ങളിൽ ബി.എസ്.എൻ.എൽ ടവറുകളുണ്ടെങ്കിലും കവറേജ് ശേഷി കുറവാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്കും ജില്ല ഭരണകൂടത്തിനും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയതായി ജില്ല ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ്​ അംഗം കറവൂർ എൽ. വർഗീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story