Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡ് ചികിത്സ:...

കോവിഡ് ചികിത്സ: സുപ്രധാന നേട്ടവുമായി ജില്ല ആശുപത്രി

text_fields
bookmark_border
കൊല്ലം: കോവിഡ് ചികിത്സയിൽ സുപ്രധാന നേട്ടവുമായി ജില്ല ആശുപത്രി. കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ള രോഗിയിൽ ആൻറിബോഡി കേസ്റിവിമാബ്-ഇമ്ഡൈവിമാബ് (CASIRIVIMAB-IMDEIVIMAB) വിജയകരമായി കുത്തിവെച്ചു. വൃക്ക രോഗിയായ അയത്തിൽ മുളവീട്ടിൽ അബ്​ദുൽ മജീദ് (63) ആണ് മരുന്ന് സ്വീകരിച്ചത്. ജില്ലയിൽ ആദ്യമായാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഒരു ഡോസ് മരുന്നിന്​ 59,750 രൂപയാണ് വില. ഇൗ മരുന്ന്​ കോവിഡ് രോഗത്തിന്​ കാരണമാകുന്ന സാർസ്​ കോവ് -2 വൈറസി​ൻെറ പ്രോട്ടീനിനെതിരെ പ്രവർത്തിച്ച്​ ശരീരത്തിൽ വൈറസിൻെറ വ്യാപനം തടയും. മനുഷ്യ ശരീരത്തിലെ സ്വാഭാവിക ആൻറിബോഡി പ്രവർത്തിക്കുന്നതുപോലെ മരുന്ന് പ്രവർത്തിക്കും. അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൽഡ് ട്രംപ്​ കോവിഡ് ചികിത്സയുടെ ഭാഗമായി കുത്തിവെച്ചതിലൂടെയാണ് മരുന്ന് വാർത്തയായത്. കോവിഡ് നോഡൽ ഓഫിസർ ഡോ. അനുരൂപ് ശങ്കർ കുത്തിവെപ്പിന്​ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story