Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:28 AM IST Updated On
date_range 8 Jun 2021 5:28 AM ISTമാലിന്യ സംസ്‌കരണം: നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം -കലക്ടര്‍
text_fieldsbookmark_border
കൊല്ലം: നഗരമാലിന്യം യഥാസമയം നീക്കി ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി എടുക്കുന്നതിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോര്‍പറേഷന്‍ പരിധിയില്‍ മാലിന്യം തെരുവോരങ്ങളിലും ഓടകളിലും ജലാശയങ്ങളുടെ സമീപത്തും നിക്ഷേപിക്കുന്നുണ്ട്. ജൂണ്‍ 10 മുതല്‍ 30 വരെ നഗരപരിധിയിലെ മാലിന്യ നിക്ഷേപം നീക്കംചെയ്ത് സംസ്‌കരിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെങ്കില്‍ കൊല്ലം തഹസില്‍ദാര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കും. ഇതിൻെറ ചെലവ് നഗരസഭാ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുന്നതിന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറെ ചുമതലെപ്പടുത്തി. മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷന് ഹൗസ് ഓഫിസര്‍മാർക്കാണ്. ജൂലൈ 12ന് ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരായി മാലിന്യ സംസ്കരണത്തില്‍ കൈക്കൊണ്ട നടപടികളും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ റേഷന്‍ വാങ്ങാന്‍ നേരിട്ട് എത്തേണ്ടതില്ല കൊല്ലം: 65 വയസ്സിനു മുകളിലുള്ളവര്‍ മാത്രം ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് അതേ റേഷന്‍കടയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കാര്‍ഡിലെ അംഗത്തെ സാധനങ്ങൾ വാങ്ങാൻ നിയോഗിക്കാമെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫിസര്‍. ഇതിനായി നിയോഗിക്കപ്പെടുന്ന ആളിൻെറ റേഷന്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ ഇ-മെയില്‍ (tsokollam@gmail.com) മുഖേനയോ താലൂക്ക് സപ്ലൈ ഓഫിസില്‍ എത്തിക്കണം. ഏപ്രില്‍ 20നു മുമ്പ് അപ്രൂവല്‍ സന്ദേശം ലഭിച്ചതും ലോക്ഡൗണ്‍ കാരണം കാര്‍ഡ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് ഹാജരാക്കി റേഷന്‍ വാങ്ങാം. ഇവര്‍ക്ക് മേയ് മുതലുള്ളതും മേയ് 20നു മുമ്പ് അപ്രൂവല്‍ ലഭിച്ചവര്‍ക്ക് ജൂണിലെയും റേഷന്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം കൊല്ലം: സംസ്ഥാന റിസോഴ്സ് സൻെററിൻെറ എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന കൗണ്‍സലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റിലും ഐ.പി.എസ്.എസ് സൻെറര്‍ ഫോര്‍ കൗണ്‍സലിങ് ആൻഡ് തെറാപ്യൂട്ടിക് സൻെറര്‍, കാവനാട്, കൊല്ലം എന്ന വിലാസത്തിലും 0474 2963453, 9447189614 നമ്പറുകളിലും ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ടെന്‍ഡര്‍ ക്ഷണിച്ചു കൊല്ലം: വനിതാ ശിശുവികസന വകുപ്പിൻെറ ജില്ലതല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസിലേക്ക് കാര്‍ വാടകക്ക് നല്‍കുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 17ന് ഉച്ചക്ക് രണ്ടുവരെ. വിശദവിവരം പ്രോഗ്രാം ഓഫിസര്‍, ജില്ലതല ഐ.സി.ഡി.എസ് സെല്‍, സിവില്‍ സ്റ്റേഷന്, കൊല്ലം വിലാസത്തിലും 0474 2793069, 9400910956 നമ്പറുകളിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story