Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:28 AM IST Updated On
date_range 8 Jun 2021 5:28 AM ISTആശ്വാസത്തിലേക്ക്, ജാഗ്രത തുടരാം
text_fieldsbookmark_border
*കോവിഡ് 862, രോഗമുക്തി 1603 കൊല്ലം: ജില്ലയില്‍ രോഗസ്ഥിരീകരണ കാര്യത്തിൽ തിങ്കളാഴ്ച ആശ്വാസദിനം. ഏപ്രിൽ 26ന് ശേഷം ആദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിന് താഴെയെത്തി. 862 പേരിലാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 7227 സാമ്പ്ൾ പരിശോധിച്ചപ്പോഴാണിത്. ടെസ്റ്റ് േപാസിറ്റിവിറ്റി നിരക്ക് 11.92 ശതമാനമായി താഴ്ന്നു. സമ്പര്‍ക്കം വഴിയാണ് 853 പേർക്ക് രോഗം വന്നത്. വിദേശത്തുനിന്നെത്തിയ മൂന്നുപേരും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ രണ്ടുപേരും നാല് ആരോഗ്യപ്രവര്‍ത്തകരും പട്ടികയിൽ ഉൾപ്പെടുന്നു. 1603 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. കൊല്ലം കോര്‍പറേഷനിലെ രോഗവ്യാപനം തുടരുകയാണ്. 272 പേർ പുതുതായി രോഗബാധിതരായി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി -22, പുനലൂര്‍, പരവൂര്‍ -ഏഴു വീതം, കൊട്ടാരക്കര -മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. പഞ്ചായത്തുകളില്‍ പെരിനാട് -31, ആദിച്ചനല്ലൂര്‍ -29, തൃക്കോവില്‍വട്ടം -28, കല്ലുവാതുക്കല്‍ -26, ചടയമംഗലം, മയ്യനാട് -23 വീതം, മേലില -22, ഈസ്റ്റ് കല്ലട -21, കുമ്മിള്‍, കൊറ്റങ്കര, ചവറ -20 എന്നിങ്ങനെയാണ് രോഗികൾ. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ജില്ലയില്‍ തിങ്കളാഴ്ച 13,505 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ആശ്വാസവഴിയിൽ ടി.പി.ആർ കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലെ രോഗസ്ഥിരീകരണ നിരക്ക് നൽകുന്നത് ശുഭസൂചന. തിങ്കളാഴ്ച -11.92, ഞായറാഴ്ച -16.9, ശനിയാഴ്ച -15.2, വെള്ളിയാഴ്ച -16.6 എന്നിങ്ങനെയായിരുന്നു ജില്ലയിലെ ടി.പി.ആർ. പഞ്ചായത്തുകളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ശരാശരി ടി.പി.ആർ 14.80 രേഖപ്പെടുത്തിയ ചടയമംഗലമാണ് രോഗവ്യാപനതോതിൽ മുന്നിൽ. ഇൗസ്റ്റ് കല്ലട -12.74, ഇളമ്പല്ലൂർ -12.30, തൃക്കോവിൽവട്ടം -12.3, പെരിനാട് -12.04, കൊറ്റങ്കര -11.95, മയ്യനാട് -11.72, ചിതറ -11.7, ഇടമുളയ്ക്കൽ -11.67 എന്നിവിടങ്ങളിലാണ് ടി.പി.ആർ 10 ന് മുകളിലുള്ളത്. കൊല്ലം കോർപറേഷൻ (6.68) ഉൾപ്പെടെ മറ്റ് പ്രദേശങ്ങളിലെല്ലാം 10 ശതമാനത്തിന് താഴെയാണ് ടി.പി.ആർ. വെസ്റ്റ് കല്ലട പഞ്ചായത്തിലാണ് വ്യാപനം ഏറ്റവും കുറവ് -0.80 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story