Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയൂത്ത് ലീഗ്...

യൂത്ത് ലീഗ് പ്രതിഷേധസംഗമം

text_fields
bookmark_border
(ചിത്രം) കൊല്ലം: സേവ് ലക്ഷദ്വീപ് ഫോറത്തി​ൻെറ ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്​ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. ചിന്നക്കട ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്​തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സാജൻ ഹിലാൽ മുഹമ്മദ് അധ്യക്ഷതവഹിച്ചു. നിയാസ് അബൂബക്കർ, ഹിഷാം സംസം, അൻസർ മണക്കാട്, മുസ്​തഫ കേരളപുരം, ഉവൈസ് കിളികൊല്ലൂർ എന്നിവർ സംസാരിച്ചു. പുനലൂർ ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം കാര്യറ നസീർ ഉദ്ഘാടനം ചെയ്​തു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ​െറജി തടിക്കാട് അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ യൂത്ത് ലീഗ് നേതാക്കളായ കെ.എസ് പുരം ഷിയാസ്, റിയാസ് തൊടിയൂർ, മുനീർഷാ വാഴയ്യത്ത്, നിഷാദ് മുനമ്പത്ത്, ഫൈസി നജീബ് എന്നിവർ നേതൃത്വം നൽകി. സിവിൽ സർവിസ് പരിശീലന ക്ലാസ്; പ്രവേശന പരീക്ഷ 14ന് കൊല്ലം: സംസ്ഥാന സിവിൽ സർവിസ് അക്കാദമിയുടെ 2021-22 ബാച്ചിൽ പ്രിലിംസ്‌ കം മെയിൻസ് പരിശീലന ക്ലാസിലേക്ക് അഡ്‌മിഷൻ ലഭിക്കാനുള്ള പ്രവേശനപരീക്ഷ 14ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ ഓൺലൈനായി നടത്തും. രജിസ്​റ്റർ ചെയ്​ത വിദ്യാർഥികൾക്ക്​ സ്​മാർട്ട്​ ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന്​ പരീക്ഷയിൽ പങ്കെടുക്കാം. Website: www.kscsa.org. ഫോൺ: 0474 2967711, 9446772334.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story