Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM ISTഅധികൃതർക്ക് നിസ്സംഗത; നാട്ടുകാർ ഓട ശുചീകരിച്ചു
text_fieldsbookmark_border
പുനലൂർ: കാലവർഷമെത്തുംമുമ്പ് ഒാടകൾ വൃത്തിയാക്കാൻ അധികൃതർ തയാറാകാത്തതോടെ നാട്ടുകാർ ശുചീകരണമാരംഭിച്ചു. മഴയിൽ ദുരിതത്തിലായ പുനലൂർ നഗരസഭയിലെ കോളജ് വാർഡിലെ മുരുകൻകോവിൽ നിവാസികളാണ് പ്രദേശത്തെ ചാലുകൾ തെളിക്കുന്നത്. നേരത്തേ കനത്ത മഴയിൽ വെള്ളം കയറി ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. വെട്ടിപ്പുഴ തോടിൻെറ ആദ്യഭാഗം ഇനിയും തെളിച്ചിട്ടില്ല. ഇത് ജനങ്ങളുടെ സന്നദ്ധസേവനം കൊണ്ടുമാത്രം സാധ്യമാകുന്നതല്ല. വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച സാഹചര്യത്തിൽ കാലാവർഷത്തിന് മുമ്പുള്ള തോട് തുറക്കൽ ചുവപ്പുനാടയിൽ കുടുങ്ങാതെ ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ഓട തെളിക്കൽ നഗരസഭ മുൻ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജി. രഞ്ജിത്തിൻെറ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ വിവേക്, അഭിജിത്ത് എന്നിവരും പങ്കെടുത്തു. വാക്സിൻ ചലഞ്ചിലേക്ക് 2.70 ലക്ഷം പുനലൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ പുനലൂർ യൂനിറ്റിലെ അംഗങ്ങൾ വാക്സിൻ ചെലഞ്ചിലേക്ക് സംഭാവന നൽകി. ആറ് ദിവസത്തെ ശമ്പളമായ 2,70,859 രൂപയുടെ സമ്മതപത്രം ചെയർപേഴ്സൺ നിമ്മി എബ്രഹാമിന് കൈമാറി. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഡി. ദിനേശൻ, അഡ്വ. പി.എ. അനസ്, വസന്ത രഞ്ചൻ, സെക്രട്ടറി ബി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story