Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTകൊല്ലം ബൈപാസിൽ ഇന്നുമുതൽ ടോൾ പിരിവ്
text_fieldsbookmark_border
കൊല്ലം: ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച ടോൾ പിരിവ് ആരംഭിക്കും. രാവിലെ എട്ടുമുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് കാട്ടി ദേശീയപാത അതോറിറ്റി മാധ്യമങ്ങളിൽ പരസ്യം നൽകി. ടോൾ നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ടോൾ പിരിവ് ആരംഭിക്കുമെന്നറിയിച്ചിട്ടും ഔദ്യോഗിക കാരണങ്ങളെതുടർന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് കമ്പനി അധികൃതരായ എ.കെ ഗ്രൂപ് നിർദേശം നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ടോൾ പിരിവിന് അനുമതി നൽകി കേന്ദ്ര സർക്കാർ ജനുവരി ആദ്യം നടപടികൾ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ജില്ല ഭരണകൂടം അനുമതി നൽകിയതോടെ ആദ്യം കരാർ ഏറ്റെടുത്ത വി.എസ് ഗ്രൂപ് പിന്മാറി. രണ്ടുമാസംമുമ്പ് നടന്ന താൽക്കാലിക ടെൻഡറിലാണ് പുണെ ആസ്ഥാനമായ എ.കെ ഗ്രൂപ് മൂന്നുമാസത്തേക്ക് കരാർ എടുത്തത്. അതേസമയം ടോൾ പിരിവ് നടത്താൻ ജില്ല ഭരണകൂടത്തിൻെറ അനുമതി ആവശ്യമില്ലെന്നാണ് ടോൾ കമ്പനിയുടെ നിലപാട്. ടോൾ പിരിവ് അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചതോടെ പൊലീസ് ടോൾ പ്ലാസക്ക് സുരക്ഷ ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story