Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTകശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ രാജിവെച്ചു
text_fieldsbookmark_border
(ചിത്രം) കൊല്ലം: കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ രാജിവെച്ചു. രാഷ്ട്രീയ തീരുമാനത്തിൻെറ ഭാഗമായാണ് രാജി. അഞ്ചുവർഷംകൊണ്ട് തൊഴിലാളി ക്ഷേമത്തിനും സ്ഥാപനത്തിൻെറ മുന്നോട്ടുപോക്കിനും ആവശ്യമായ 52 പദ്ധതികൾ നടപ്പാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്ഥാപനത്തെ അഴിമതി വിമുക്തമാക്കി, നിയമ പോരാട്ടത്തിലൂടെ തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ് അഡ്മിഷൻ നേടിക്കൊടുത്തു. ഇവർ ഉൾപ്പെടെ വിദ്യാർഥികൾക്ക് ധനസഹായം നൽകിവരുന്നു. വിദ്യാഭ്യാസ സഹായ ഫണ്ടുകൾ വർധിപ്പിച്ചു. അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷം കശുമാവ് തൈകൾ വിതരണം ചെയ്തു. കോർപറേഷനുകീഴിലെ എല്ലാ ഫാക്ടറികളും നവീകരിച്ചു. 6000 തൊഴിലാളികൾക്ക് പുതുതായി തൊഴിൽ നൽകി. കോർപറേഷൻ ജീവനക്കാരും തൊഴിലാളികളും സ്ഥാനമൊഴിയുന്ന ചെയർമാന് ഉപഹാരം നൽകി. കാഷ്യൂ കോർപറേഷൻ 'കനിവ് 2021'ന് തുടക്കം കൊല്ലം: കാഷ്യൂ കോർപറേഷൻ തൊഴിലാളികൾക്കുവേണ്ടി 'കനിവ് 2021' പദ്ധതിക്ക് തുടക്കമായി. അർബുദരോഗബാധിതരായ തൊഴിലാളികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുന്നതാണ് പദ്ധതി. ഇടമുളയ്ക്കൽ ഫാക്ടറിയിലെ തൊഴിലാളി മിനിമോളുടെ വീട്ടിലെത്തി ഫണ്ട് കൈമാറി ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ തൊഴിലാളികളിൽ 72 പേർ അർബുദബാധിതരായി കിടപ്പിലാണ്. ഇവർക്ക് ചികിത്സസഹായം ഇ.എസ്.ഐ വഴി ലഭിക്കുന്നുണ്ട്. തൊഴിലാളികളുടെ വെൽഫെയർ കമ്മിറ്റി വഴി സ്വരൂപിച്ച ധനമാണ് 'കനിവ്' വഴി വിതരണം ചെയ്യുന്നത്. പദ്ധതി വിപുലീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ബോർഡ് അംഗം ജി. ബാബു, മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് കൃഷ്ണൻ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story