Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോക്​ഡൗൺ ഇളവുകളായി;...

ലോക്​ഡൗൺ ഇളവുകളായി; നിരത്തുകൾ സജീവം

text_fields
bookmark_border
കൊല്ലം: കോവിഡ്​ ലോക്​ഡൗണിന്​ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ നാട്​ നിറഞ്ഞ്​ ജനം. വ്യവസായശാലകളും വസ്​ത്രവ്യാപാര കേന്ദ്രങ്ങളും ജ്വല്ലറികളും ഉൾപ്പെടെ ഉപാധികളോടെ പ്രവർത്തനം ആ​രംഭിച്ചതോടെയാണ്​ നിരത്തിൽ തിരക്കേറിയത്​. പരിശോധനകൾക്കായി ജങ്​ഷനുകളിൽ പൊലീസ്​ സംഘം പതിവുപോലെ നിലയുറപ്പിച്ചെങ്കിലും തിരക്കുകൂട്ടിയെത്തിയ സ്വകാര്യവാഹനങ്ങൾ ഗതാഗത സ്​തംഭനത്തിന്​ വഴിവെക്കാതെ സുഗമമായി കടത്തിവിടുന്ന ചുമതലയായിരുന്നു ഏറ്റെടുത്തത്​. കൊല്ലം നഗരത്തിലുൾപ്പെടെ ലോക്​ഡൗണി​ൻെറ ഭാഗമായി കെട്ടിയടച്ച റോഡുകൾ തുറക്കാതെ ഒരു ഭാഗത്തുകൂടി മാത്രം ഗതാഗതം അനുവദിച്ചത്​ ഗതാഗതക്കുരുക്കിന്​ കാരണമായി. രാവിലെ ഒാഫിസ്​ ആരംഭിക്കുന്ന സമയത്തും വൈകീട്ട്​ അവസാനിക്കുന്ന സമയത്തുമായിരുന്നു കൂടുതൽ ​വാഹനങ്ങൾ റോഡിലെത്തിയത്​. കെ.എസ്​.ആർ.ടി.സി, സ്വകാര്യ ബസുകൾ ഇല്ലാത്തതും ഒാ​േട്ടാറിക്ഷകൾ അപൂർവമായതും മാത്രമായിരുന്നു​ മുൻകാലങ്ങളിൽനിന്ന്​ വ്യത്യസ്​തമായി നിരത്തുകളിലെ കാഴ്​ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story