Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:28 AM IST Updated On
date_range 1 Jun 2021 5:28 AM ISTതുടർച്ചയായ മഴ: ശാസ്താംകോട്ട തടാകത്തിൽ ജലനിരപ്പ് ഉയരുന്നു
text_fieldsbookmark_border
(ചിത്രം) ശാസ്താംകോട്ട: കനത്ത മഴ വലിയ നാശങ്ങൾ വിതക്കുമ്പോഴും ശാസ്താംകോട്ട തടാകത്തിന് അനുഗ്രഹമാകുന്നു. തുടർച്ചയായ മഴ മൂലം തടാകത്തിലെ ജലനിരപ്പ് ഉയരുകയാണ്. 10 വർഷം മുമ്പ് ആശങ്കാജനകമായി താഴ്ന്ന ജലനിരപ്പ് ഇപ്പോൾ ഏറെ ഉയർന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 25 സെ.മീ. ഉയർച്ചയാണ് ഉണ്ടായതെങ്കിൽ ഈ വർഷം ജലനിരപ്പ് 106 സെ.മീ. ആണ് ഉയർന്നത്. ഒരു മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ കൽപ്പടവുകൾ വരെ എത്തും. തടാകത്തിൽ നിന്നുള്ള അമിതമായ ജലചൂഷണം കുറഞ്ഞതും പടിഞ്ഞാറേ കല്ലടയിലെയും സമീപ പ്രദേശങ്ങളിലെയും മണലൂറ്റ് നിലച്ചതും ജലനിരപ്പ് ഉയരാൻ കാരണമായി. എന്നാൽ തടാകസംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളും തദ്ദേശസ്ഥാപനങ്ങളും പ്രഖ്യാപിച്ച പദ്ധതികൾ ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story