Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:30 AM IST Updated On
date_range 16 April 2021 5:30 AM ISTവൈദ്യുതി മുടക്കം; പ്രതിഷേധവുമായി വ്യാപാരികൾ
text_fieldsbookmark_border
കുളത്തൂപ്പുഴ: ആഘോഷ ദിനങ്ങളിൽ കുളത്തൂപ്പുഴ ടൗണിലും പരിസരങ്ങളിലും ഒരു നിയന്ത്രണവുമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ പ്രതിഷേധവുമായി വ്യാപാരികൾ. വിഷുദിനത്തിലും വ്യാഴാഴ്ചയും പലപ്രവശ്യമായി മണിക്കൂറുകളോളമാണ് ടൗണിൽ വൈദ്യുതി മുടങ്ങിയത്. ആയൂർ, കടയ്ക്കൽ, തെന്മല ഫീഡറുകളിൽ നിന്നുമാണ് കുളത്തൂപ്പുഴയിൽ വൈദ്യുതി എത്തുന്നത്. ഏതെങ്കിലും ഒരു ലൈൻ തകരാറിലായാൽ മറ്റ് ഫീഡറുകളിൽനിന്നും വൈദ്യുതി നൽകുന്നതിന് സംവിധാനമുണ്ടായിരിക്കെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അനാസ്ഥയാണ് മണിക്കൂറുകൾ വൈദ്യുതി തടസ്സത്തിനിടയാക്കിയതെന്ന് വ്യാപാരികൾ പറഞ്ഞു. കൂടാതെ വൈദ്യുതി തടസ്സം സംബന്ധിച്ച വിവരം അറിയിക്കുന്നതിനായി സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും തയാറായില്ലെന്ന് വ്യാപാരി പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story