Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:30 AM IST Updated On
date_range 16 April 2021 5:30 AM ISTഅഭിമന്യുവിെൻറ കൊലപാതകം; എസ്.എഫ്.ഐ പ്രതിഷേധിച്ചു
text_fieldsbookmark_border
അഭിമന്യുവിൻെറ കൊലപാതകം; എസ്.എഫ്.ഐ പ്രതിഷേധിച്ചു (ചിത്രം) കരുനാഗപ്പള്ളി: വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കരുനാഗപ്പള്ളി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. ഏരിയാ പ്രസിഡൻറ് മുസാഫിര്‍ സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം ആര്യ പ്രസാദ്, അപ്പു സുധന്, ത്രിപതി, നിതിന്‍, മിഥില തുടങ്ങിയവര്‍ നേതൃത്വം നല്കി. ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച പരിഹരിച്ചു ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു. ശാസ്താംകോട്ടയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം ചോര്‍ച്ച പരിഹരിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് ഗ്യാസ് ചോര്‍ന്നത്. ഈ സമയം ഇവിടെ നഴ്സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ വിവരം അറിയിച്ചതിൻെറ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് സംഘമെത്തി ഗ്യാസ് ചോര്‍ച്ച പരിഹരിക്കുകയായിരുന്നു. കോവിഡ് മെഗാ വാക്സിനേഷന് ക്യാമ്പ് ശാസ്താംകോട്ട: റോട്ടറി ക്ലബിൻെറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കോവിഡ് 19 മെഗാ വാക്സിനേഷന് ക്യാമ്പ് വെള്ളിയാഴ്ചമുതല്‍ മുതല്‍ 21 വരെ ഭരണിക്കാവ് പനപ്പെട്ടി ഗവ. എല്‍.പി സ്കൂളില്‍ നടക്കും. സംസ്ഥാന ആരോഗ്യവകുപ്പ്, പത്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്, നാഷനല്‍ ട്രസ്റ്റ് കൊല്ലം എല്‍.എല്‍.സി, പനപ്പെട്ടി യുവശക്തി കലാസാംസ്കാരിക വേദി എന്നിവ സംയുക്തമായിട്ടാണ് മെഗാ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിന് നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ക്യാമ്പില്‍ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യങ്ങളും മറ്റ് അടിയന്തര ശുശ്രൂഷക്കുള്ള സംവിധാനങ്ങളും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story