Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:30 AM IST Updated On
date_range 16 April 2021 5:30 AM ISTനിയന്ത്രണങ്ങൾ ശക്തമാക്കി
text_fieldsbookmark_border
കൊട്ടാരക്കര: കോവിഡ് നിയന്ത്രിക്കുന്നതിൻെറ ഭാഗമായി കൊല്ലം റൂറൽ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്ത കേസുകളിൽ 1577 പേർക്ക് താക്കീത് നൽകി. 95 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചു. ചർച്ച സംഘടിപ്പിച്ചു കൊട്ടാരക്കര: സംസ്കാരയുടെ ആഭിമുഖ്യത്തിൽ 'ജനാധിപത്യ പ്രക്രിയയിൽ കലാ-സാഹിത്യകാരന്മാരുടെ പങ്ക്' വിഷയത്തെ അധികരിച്ച് ഓൺലൈനിൽ ചർച്ച സംഘടിപ്പിച്ചു. ഡോ. പി.എൻ. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരിയും എം.ജി കോളജ് മലയാള വിഭാഗം പ്രഫസറുമായ എ.ജി. ഒലീന വിഷയം അവതരിപ്പിച്ചു. ഡോ.എസ്. മുരളീധരൻ നായർ, ജി. പ്രഭാകരൻ പിള്ള, കനകലത, അനൂപ് അന്നൂർ, പ്രഭാകുമാരി, കൊട്ടാരക്കര സുധർമ, രാജൻ താന്നിക്കൽ എന്നിവർ സംസാരിച്ചു. മുരുകൻ കാട്ടാക്കടക്കെതിരെ വധഭീഷണിയുണ്ടായതിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story