Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഐ.എസ്.എം പ്രതിനിധി...

ഐ.എസ്.എം പ്രതിനിധി സംഗമം

text_fields
bookmark_border
(ചിത്രം)....must.... കൊല്ലം: രാഷ്​ട്രീയ കൊലപാതകങ്ങളിൽ ഇല്ലാതാകുന്ന യുവാക്കൾ രാഷ്​ട്രീയ ജീർണതയുടെ അടയാളങ്ങളാണെന്ന് ഐ.എസ്.എം ജില്ല പ്രതിനിധി സംഗമം. കെ.എൻ.എം ജില്ല സെക്രട്ടറി അബ്​ദുസലാം പുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഷെരീഫ് മേലേതിൽ, കെ.എൻ.എം ജില്ല പ്രസിഡൻറ് നൗഫൽ, സലാം അഹമ്മദ്, അനസ് മൗലവി, ശുക്കൂർ സ്വലാഹി, നാസർ മുണ്ടക്കയം, ഫിറോസ് സ്വലാഹി, അനസ് സ്വലാഹി, ആഷിക് ഷാജഹാൻ ഫാറൂഖി എന്നിവർ സംസാരിച്ചു. കോവിഡ് വാക്സിൻ കുത്തിവെപ്പ്​ കൊല്ലം: ആരോഗ്യവകുപ്പും കൊല്ലം കോർപറേഷനും റോട്ടറി ക്ലബ് കൊല്ലം കാഷ്യു സിറ്റി, പട്ടത്താനം കലാവേദി ഗ്രന്ഥശാല എന്നിവരുമായി സഹകരിച്ച് സൗജന്യ കോവിഡ് വാക്സിൻ കുത്തിവെപ്പ്​ കാമ്പയിൻ നടത്തുന്നു. കലാവേദി ഗ്രന്ഥശാലയിൽ 19ന്‌ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്. 45 വയസ്സ്​ കഴിഞ്ഞവർക്ക്‌ രജിസ്‌റ്റർ ചെയ്യാം. ഒന്നാം ഘട്ടം കോവിഷീൽഡ് വാക്സിൻ എടുത്തവർക്കുള്ള രണ്ടാംഘട്ടവും ഇതിനൊപ്പം നടക്കും. കുത്തിവെപ്പിനെത്തുമ്പോൾ ആധാർ കാർഡ് നിർബന്ധം. രജിസ്ട്രേഷന് ഫോൺ: 9526297561, 9633945116, 9388919753. സ്രവ പരിശോധന ക്യാമ്പ് തഴവ: കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാറി​ൻെറ നിർദേശപ്രകാരം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്രവ പരിശോധന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ തഴവ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ: 9496150799.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story