Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:30 AM IST Updated On
date_range 16 April 2021 5:30 AM ISTകവിത സമാഹാരം പ്രകാശനം
text_fieldsbookmark_border
(ചിത്രം) കുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ് വായനശാലയുടെ ആഭിമുഖ്യത്തിൽ റിട്ട. അധ്യാപൻ പെരുമ്പുഴ ഗംഗാധരൻ പിള്ളയുടെ 'ഇത്തിരിനേരം കൂടി' ചെയ്തു. കവി ചവറ കെ.എസ്. പിള്ള താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളികൃഷ്ണന് കൈമാറി. കവിതയുടെ സി.ഡി പ്രകാശനം കയർഫെഡ് ഡയറക്ടർ ബോർഡംഗം എസ്.എൽ സജികുമാർ പ്രകാശനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എൻ. തുളസീദാസൻ പിള്ള, സെക്രട്ടറി അജേഷ് മാധവൻ, ദേവികദേവി, എൽ. പത്മകുമാർ, ബി.സുകുമാരൻ ഉണ്ണിത്താൻ, എസ്. ശ്രീജ, എസ്. ജയകുമാരി, ബി. ശുചീന്ദ്രൻ, കെ. ലക്ഷ്മിക്കുട്ടി യമ്മ, ആർ. അഭിജിത്ത്, കെ.പി. രഞ്ജിനി, എ. അഖിൽ എന്നിവർ സംസാരിച്ചു. ഇളമ്പള്ളൂർ പത്താമുദയം കൊടിയേറി (ചിത്രം) കുണ്ടറ: ഇളമ്പള്ളൂർ ശ്രീമഹാദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഈശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മേൽശാന്തി നാരായണൻ പോറ്റി, കീഴ് ശാന്തിമാരായ രാമകൃഷ്ണൻപോറ്റി, ശ്രീകുമാരൻപോറ്റിയും ചേർന്നാണ് കൊടിയേറ്റിയത്. ദേവസ്വം ട്രസ്റ്റ് കൺവീനർ സി.ആർ. രാധാകൃഷ്ണപിള്ള, സി. അശോക് കുമാർ, കെ.സി. പ്രഭാകരൻ പിള്ള, ജി. പത്മകുമാർ, സി. സജികമാർ എന്നിവർ നേതൃത്വം നൽകി. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ കലാപരിപാടികളും കെട്ടുകാഴ്ചയും പൂർണമായും ഒഴിവാക്കി. ക്ഷേത്രപൂജകളും ആചാര ചടങ്ങുകളും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അനധികൃത മദ്യവിൽപനക്കെതിരെ നടപടിയില്ലെന്ന് കുണ്ടറ: അനധികൃത മദ്യവിൽപനക്കും കഞ്ചാവ് കച്ചവടത്തിനും എതിരെ നടപടിയില്ലെന്ന് നാട്ടുകാർ. വെള്ളിമൺ പ്രദേശത്താണ് വിദേശമദ്യം ഉൾപ്പെടെ വ്യാപാരം നടത്തുന്നത്. പൊലീസിലും എക്സൈസിലും വിവരം അറിയിച്ചെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story