Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTഅംബേദ്കർ ജന്മദിന സമ്മേളനം
text_fieldsbookmark_border
(ചിത്രം) കൊല്ലം: ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡോ. അംബേദ്കറുടെ 130ാം ജന്മദിന സമ്മേളനം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് പട്ടത്താനം സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഞ്ചൽ സുരേഷ്കുമാർ, സംസ്ഥാന ജന. സെക്രട്ടറിമാരായ കരുനാഗപ്പള്ളി രാജു, കുണ്ടറ സുബ്രഹ്മണ്യം, കെ. ആനന്ദൻ, ജയചന്ദ്രബാബു, വിജയകുമാർ, സുനിൽ കടുകറ എന്നിവർ സംസാരിച്ചു. ഡോ.ബി.ആര്‍. അംബേദ്കര്‍ ജന്മദിനാഘോഷം (ചിത്രം) കരുനാഗപ്പള്ളി: ഡോ.ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സൻെറര്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിൻെറ നേതൃത്വത്തില്‍ നടത്തിയ അംബേദ്കർ 130ാം ജന്മദിന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ബോബന്‍ ജി. നാഥ് അധ്യക്ഷത വഹിച്ചു. ഡോ.ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ് കായിക അധ്യാപകന്‍ എം.കെ. രാജുവിന് നൽകി. ആര്‍. സനജന്‍, ചലച്ചിത്ര താരം ആദിനാട് ശശി, ചൂളൂര്‍ ഷാനി, സി.എം. ഷെരിഫ്, ആര്‍. സാജന്‍, വിളയില്‍ അഷ്റഫ്, തുണ്ടില്‍ സുധാകരന്‍, മാജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story