Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡോ. ബി.ആർ. അംബേദ്കർ...

ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം

text_fields
bookmark_border
(ചിത്രം) കൊല്ലം: രാജ്യത്ത് ഭാവിയിൽ സാമ്പത്തിക സംവരണം വന്നേക്കാമെന്നരീതിയിൽ മറാത്ത സംവരണ കേസിൻെറ വിചാരണവേളയിൽ സുപ്രീംകോടതി ചീഫ് ജസ്​റ്റിസിൻെറ പരാമർശം പ്രതിഷേധാർഹമാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കേരള ദലിത് ഫെഡറേഷൻ സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്കറുടെ 130ാം ജന്മവാർഷികത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.ഡി.എഫ് ജില്ല പ്രസിഡൻറ് ശൂരനാട് അജി അധ്യക്ഷതവഹിച്ചു. കെ.ഡി.സി.എഫ് സംസ്ഥാന പ്രസിഡൻറ് പി.ഡി. ബാബു പാസ്​റ്റർ, ജോർജ് മാത്യു, സുരേഷ് കൈരളി, ടി.ആർ. വിനോയി, േപ്രം ഫാസിൽ, ദാസൻ കെ. പൗലോസ്​, ആർ. സുനു, സിജോ സിംശോൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം (ചിത്രം) കൊല്ലം: ആലപ്പുഴയിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. ജില്ല സെക്രട്ടറി എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ശ്യാം മോഹൻ അധ്യക്ഷതവഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി പി.കെ. സുധീർ, ജില്ല സെക്രട്ടറിയേറ്റ് അംഗം എസ്. ഷബീർ, നാസിമുദ്ദീൻ, മനുദാസ്, യു. പവിത്ര എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് (17-04) കൊല്ലം ജവഹർ ബാലഭവൻ: കേരള കലാവേദിയുടെ 16ാമത് വാർഷികസമ്മേളനം -വൈകു.4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story