Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

കശുവണ്ടിത്തൊഴിലാളികൾക്ക് ഫാക്ടറികളിൽ വാക്സിൻ

text_fields
bookmark_border
...KL + KE..... കൊല്ലം: കാഷ്യു കോർപറേഷ​ൻെറ ഫാക്ടറികളിൽ ഉൾപ്പെടെ തൊഴിലാളികൾക്ക്​ കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കോർപറേഷൻ ചെയർമാൻ എസ്.​ ജയമോഹൻ. വെള്ളിയാഴ്​ച കാഞ്ഞാംകാട്​ ഫാക്ടറിയിൽ വാക്സിൻ എടുക്കാനാകും. 45​ വയസ്സിന് മുകളിലുള്ളവർക്കാണ് ആദ്യഘട്ടം വാക്സിൻ എടുക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ഫാക്ടറികളിലും വാക്സിൻ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തൊഴിലാളികൾ സാമൂഹിക അകലം, മാസ്​ക്​ ധരിക്കൽ, സാനിറ്റൈസർ ഇതെല്ലാം കൃത്യമായും പാലിക്കണം. ജോലിക്ക് വരുമ്പോഴും പുറത്തിറങ്ങുമ്പോഴും കൂട്ടംകൂടരുത്. ഫാക്ടറികളുടെ മുന്നിൽ വ്യാപാരം നടത്തുന്നത്​ താൽക്കാലികമായി ഒഴിവാക്കണമെന്നും ചെയർമാൻ അറിയിച്ചു. കോവിഡ് വാക്സിനില്ല, ക്യാമ്പ് മാറ്റി ഓച്ചിറ: കോവിഡ് വാക്സിൻ സ്​റ്റോക് ഇല്ലാത്തതിനാൽ ആലുംപീടിക സ്കൂളിൽ 17ന് നടത്താനിരുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പ് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story