Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസി​െൻറ വാഹന...

പൊലീസി​െൻറ വാഹന പരിശോധനക്കിടെ വാഹന മോഷ്​ടാക്കൾ പിടിയിലായി

text_fields
bookmark_border
പൊലീസി​ൻെറ വാഹന പരിശോധനക്കിടെ വാഹന മോഷ്​ടാക്കൾ പിടിയിലായി ശാസ്താംകോട്ട: നാൽപതിലധികം വാഹന മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെ, ശൂരനാട് പൊലീസ് വാഹന പരിശോധനക്കിടെ പിടികൂടി. ഇവർ സഞ്ചരിച്ച, മോഷ്​ടിച്ചെടുത്ത മോട്ടോർ സൈക്കിളും കസ്​റ്റഡിയിൽ എടുത്തു. പത്തനംതിട്ട മൈലപ്ര മരുത് പ്ലാക്കൽ വീട്ടിൽ രഞ്ജിത്ത് (23), റാന്നി റബ്ബറിൻ കാലായിൽ ഷിജോ (18) എന്നിവരെയാണ് ശൂരനാട് നിന്ന് അറസ്​റ്റ്​ ചെയ്തത്. പൊലീസ് സംഘത്തിനു മുന്നിൽ ഇരുവരും ബൈക്കിൽ വന്നുപെടുകയായിരുന്നു. നേരത്തേ പന്തളം പൊലീസ് സ്​റ്റേഷനിൽ എസ്. ഐ ആയിരിക്കെ, ശൂരനാട് എസ്.ഐ പി. ശ്രീജിത്ത് രഞ്ജിത്തിനെ അറസ്​റ്റ്​ ചെയ്തിരുന്നു. മുഖപരിചയം തോന്നി ചോദ്യം ചെയ്തപ്പോൾ രഞ്ജിത്ത് കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നിലിരുന്ന ഷിജോയുടെ ബാഗിൽനിന്ന് സ്ക്രൂ ഡ്രൈവറും രൂപമാറ്റം നടത്തിയ നിരവധി താക്കോലുകളും കണ്ടെടുത്തു. തിരുവല്ലയിലെ വിനോദി​ൻെറ പക്കൽനിന്ന് മോഷ്​ടിച്ച ബൈക്കുമായാണ് ഇവർ വന്നുപെട്ടത്. തിരുവല്ല, കോയിപ്രം, കുമളി, കറുകച്ചാൽ എന്നെ പൊലീസ് സ്​റ്റേഷനുകളിൽ ഇവർക്കെതിരെ 40ലധികം വാഹന മോഷണക്കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ശൂരനാട് എസ്.എച്ച്.ഒ എ. ഫിറോസ്, എസ്.ഐമാരായ പി. ശ്രീജിത്ത്, ചന്ദ്രമോൻ, ജേക്കബ്, എ.എസ്.ഐമാരായ മധു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കാപ്​ഷൻ kl11.jpg പൊലീസി​ൻെറ വാഹന പരിശോധനക്കിടെ പിടിയിലായ വാഹന മോഷ്​ടാക്കൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story