Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTഅക്രമിസംഘം കെ.എം.എം.എൽ കരാർ തൊഴിലാളിയുടെ വീട് ആക്രമിച്ചു
text_fieldsbookmark_border
ചവറ: അക്രമിസംഘം വീടുമാറി കെ.എം.എം.എൽ കരാർ തൊഴിലാളിയുടെ വീട് ആക്രമിച്ചു. പന്മന ചിറ്റൂർ കാർത്തികയിൽ കുഞ്ഞിക്കുട്ടൻ എന്നുവിളിക്കുന്ന ബേബി ഡോണിൻെറ വീടാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച 12.30 ഓടെയായിരുന്നു ആക്രമണം. അക്രമികളിൽപെട്ട കൊട്ടുകാട്, ചിറ്റൂർ, കൊട്ടാരത്തുംകടവ് സ്ഥലവാസികളായ ശ്രീജിത്ത്, രാഹുൽ, ബിനു എന്നിവരെ പിടികൂടി. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ ചവറ പൊലീസ് കേസെടുത്തു. മുഖമൂടി ധരിച്ചെത്തിയ എട്ടംഗ ആക്രമിസംഘം മാരകായുധങ്ങളുമായെത്തി വീടിൻെറ ജനലുകളും ഗൃഹോപകരണങ്ങളും ബൈക്ക്, സൈക്കിൾ എന്നിവ നശിപ്പിക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയൽവാസികൾക്ക് മാരകായുധങ്ങളുമായി ആക്രോശിക്കുന്ന അക്രമികളെ തടയാൻ കഴിഞ്ഞില്ല. ആക്രമണത്തിൽ വീട്ടുടമസ്ഥൻ ബേബി ഡോണിന് നിസാര പരിക്കേറ്റു. വിവരമറിഞ്ഞ് ചവറ പൊലീസ് ഉടൻ സ്ഥലത്തിയപ്പോഴേക്കും അക്രമികൾ തിരികെ പോയിരുന്നു. പൊലീസ് പറയുന്നതിനെ: ജാരിസ്, കൊച്ചനിയൻ എന്നിവരുടെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൻെറ തുടർച്ചയെന്നോണം ബേബി ഡോണിൻെറ വീടിനുസമീപം താമസിച്ചുവരുകയായിരുന്ന കൊച്ചനിയുടെ കൂട്ടുകക്ഷിയായ കണ്ണപ്പനെ തേടിയാണ് അക്രമിസംഘം എത്തിയത്. എന്നാൽ കണ്ണപ്പൻ ഇവിടെനിന്ന് മാറി മറ്റൊരു സ്ഥലത്തെ വാടകവീട്ടിൽ താമസിക്കുകയാണെന്ന് പറയുന്നു. ആക്രമണത്തിൽ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു. ചിത്രം : kl26 prathikal.jpg kl26 prathikal 02.jpg kl26 prathikal 03.jpg kl26 prathikal 04.jpg 1 .അമ്പിളി എന്ന ശ്രീജിത്ത് 2 രാഹുൽ 3 ബിനു 4 അക്രമികൾ തകർത്ത വീടിൻെറ ജനലുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story