Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീർപ്പുമുട്ടി പരവൂർ...

വീർപ്പുമുട്ടി പരവൂർ നഗരം: ക്രമരഹിതമായ പാർക്കിങ്​ ഗതാഗതം താറുമാറാക്കുന്നു

text_fields
bookmark_border
പരവൂർ: ഗതാഗതനിയന്ത്രണത്തിനോ പാർക്കിങ്ങിനോ ഒരു ക്രമീകരണങ്ങളുമില്ലാത്ത പരവൂർ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. നഗരഹൃദയമായ മാർക്കറ്റ് ജങ്ഷൻ മുതൽ മേൽപ്പാലം വരെ വൺവേ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു ഫലവുമില്ല. ഏതാനും ദിവസം മാത്രമാണ് ഇത് പാലിക്കപ്പെട്ടത്. പിന്നീട് ഓരോരുത്തരായി വൺവേ ലംഘിച്ച് തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടിക്കാൻ തുടങ്ങിയതോടെ നഗരസഭ അധികൃതരും പൊലീസുമടക്കം വ്യവസ്ഥ ലംഘിക്കുകയായിരുനനു. മാർക്കറ്റ് റോഡിലെയടക്കം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രണ്ട് റോഡുകൾ ഉൾപ്പെടുത്തി ഒല്ലാൽ ബൈപ്പാസ്​ തുറന്നിരുന്നു. ഇവിടെയും വൺവേ ഏർപ്പെടുത്തിയിരുന്നെങ്കിലും കടലാസിൽ ഒതുങ്ങി. ബൈപ്പാസിലടക്കം വൺവേ നിലവിലുള്ള ഒരിടത്തും ഇതിനാവശ്യമായ മാർക്കിങ്​ നടത്തിയിട്ടില്ല. മാർക്കറ്റ് ജങ്ഷനിൽ ഒരു സ്വകാര്യ സ്ഥാപനം വർഷങ്ങൾക്ക്​ മുമ്പ് വൺവേ എന്ന് സൂചിപ്പിക്കുന്ന രണ്ട് ചെറിയ സൂചകങ്ങൾ ഒരു ബാരലിൽ കുത്തിനാട്ടിയിരുന്നതാണ് ആകെയുണ്ടായിരുന്നത്. കാലക്രമത്തിൽ ഇതും നശിച്ച് അപ്രത്യക്ഷമായി. തിരക്കേറിയ നഗരത്തിൽ പാർക്കിങ്ങിനാവശ്യമായ യാതൊരു ക്രമീകരണവും ചെയ്തിട്ടില്ല. വീതികുറവായ റെയിൽവേ സ്​റ്റേഷൻ റോഡിലും റെയിൽവേ സ്​റ്റേഷൻ റോഡിനെ മെയിൻ റോഡുമായി ബന്ധിപ്പിക്കുന്ന ഇടറോഡിലും മാർക്കറ്റിനു സമീപത്തും ഇരുവശത്തും വാഹനങ്ങൾ പാർക്കു ചെയ്യുന്നു. മാർക്കറ്റ് റോഡിൽ വ്യാപാര സ്​ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിന് വലിയ ലോറികളെത്തുമ്പോൾ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാൻ ഇവിടെ വലിയ വാഹനങ്ങളെത്തുന്നതിനും പാർക്ക്​ ചെയ്ത് സാധനങ്ങളിറക്കുന്നതിനും സമയക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതും ലംഘിക്കപ്പെട്ടു. ഫോട്ടോ- kl04.jpg ക്രമരഹിമായ പാർക്കിങ്ങിനെത്തുടർന്ന് പരവൂർ നഗരത്തിൽ റെയിൽവേ സ്​റ്റേഷൻ റോഡിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് ബസ്​ സർവിസ്​ പുനഃസ്ഥാപിക്കണം പരവൂർ: പൊഴിക്കരയിൽ നിന്ന്​ തിരുവനന്തപുരം മെഡിക്കൽ ​േകാളജ് വഴി പൂവാർ വരെ സർവിസ്​ നടത്തിയിരുന്ന ഫാസ്​റ്റ്​ പാസഞ്ചർ ബസ്​ പുനഃസ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ മണിയംകുളം യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. കൊല്ലത്തു നിന്ന്​ രാത്രി പരവൂരിലെത്താൻ ഏക ആശ്രയമായിരുന്ന പൊഴിക്കര ഓർഡിനറി സ്​റ്റേ ബസും നിർത്തലാക്കി. തെക്കുംഭാഗം ഓർഡിനറി ബസും നിർത്തലാക്കിയിട്ട് വർഷങ്ങളായി. ഇടക്ക് കുണ്ടറ-പരവൂർ വഴി വർക്കലക്ക് ചെയിൻ സർവിസ്​ നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തലാക്കി. ഈ സർവിസുകളെല്ലാം പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജസിൻകുമാർ, അനിൽപ്രകാശ്, സജീവ് കോതേത്ത് എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികൾ: വി.വിഷ്ണു (പ്രസി.), അർജുൻ ശ്യാം (സെക്ര.), ഹിമാഹരി, കാർത്തിക്, ഹരീഷ്, ജയലക്ഷ്മി,
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story