Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTതിയറ്റർ ജീവനക്കാർക്ക് സാന്ത്വനമേകി എസ്.ബി.ഐ
text_fieldsbookmark_border
കൊല്ലം: പത്തുമാസമായി അടഞ്ഞുകിടക്കുന്ന സിനിമാ ശാലകളിലെ തൊഴിലാളികൾക്ക് കാരുണ്യ സ്പർശവുമായി എസ്.ബി.െഎ. കോർപറേഷൻ പരിധിയിലെ അടഞ്ഞുകിടക്കുന്ന സിനിമ തിയറ്ററുകളിലെ എൺപതോളം ജീവനക്കാർക്കാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. കൊല്ലം അസി. െപാലീസ് കമീഷണർ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. റീജനൽ മാനേജർ പ്രദീപ് ആർ. ചന്ദ്രൻ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. നഗരത്തിലെ 34 ട്രാഫിക് വാർഡൻമാർക്കും ഭക്ഷ്യധാന്യകിറ്റുകൾ കൈമാറി. കൊല്ലം പ്രസ്ക്ലബ് സെക്രട്ടറി ജി. ബിജു, ചീഫ് മാനേജർ ജയിംസ് എൻ.ജെ, സംഘടനാ ഭാരവാഹികളായ അനിൽശങ്കർ എസ്., അഖിൽ എസ്., അരുൺ എം.പി, തിയറ്റർ ജീവനക്കാരുടെ പ്രതിനിധി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കാപ്ഷൻ kl14.jpg തിയറ്റർ ജീവനക്കാർക്ക് എസ്.ബി.ഐ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു അറിയിപ്പ് ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽനിന്ന് വിധവ /അവിവാഹിത പെൻഷൻ വാങ്ങിവരുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ നാളിതുവരെയും പുനർവിവാഹം ചെയ്തിട്ടില്ലെ ന്നുള്ള സാക്ഷ്യപത്രം (വില്ലേജ് ഓഫിസർ/ ഗസറ്റഡ് ഓഫിസർ) 21ന് മുമ്പായി പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കേണ്ടതാെണന്ന് സെക്രട്ടറി അറിയിച്ചു. ദേവപ്രശ്നം ചാത്തന്നൂർ: ചിറക്കര കുളത്തൂർകോണം നാരായണത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം ആരംഭിച്ചു. ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story