Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൈത്തറി നെയ്ത്ത്...

കൈത്തറി നെയ്ത്ത് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി താലൂക്ക് കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘത്തിൽ യുവ വീവ് പദ്ധതി പ്രകാരം നെയ്ത്ത് പരിശീലനം നൽകുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സംഘത്തിൽ തന്നെ തുടർന്ന് ജോലിയും ലഭിക്കും. 18 നും 40നും മധ്യേയാണ് പ്രായപരിധി. സ്ത്രീകൾക്ക് മുൻഗണന. 11ന് വൈകീട്ട് അഞ്ചിന് മുമ്പ് സംഘത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡൻറ് വി. വിജയകുമാർ അറിയിച്ചു. ഫോൺ: 9497618412 --------------- അലൻ എറിക് ലാലിന് ഗവർണറുടെ അഭിനന്ദനം കൊട്ടിയം: തഴുത്തല നാഷനൽ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അലൻ എറിക് ലാലിന് ഗവർണറുടെ അഭിനന്ദനം. പരിസ്ഥിതിയെക്കുറിച്ച് ഈ നാലാം ക്ലാസുകാരൻ എഴുതിയ 'ദി ലോസ്​റ്റ് വേൾഡ് ഓഫ് മാം' എന്ന പുസ്തകം അന്താരാഷ്​ട്ര പ്രശംസ പിടിച്ചുപറ്റിയതിനെ തുടർന്നായിരുന്നു അഭിനന്ദനം. ഗവർണർ ആരിഫ് അലി ഖാൻ കഴിഞ്ഞദിവസം രാജ്ഭവനിൽ ​െവച്ചാണ് അലനെ അഭിനന്ദിച്ചത്. നാഷനൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.കെ.കെ. ഷാജഹാൻെറ സാന്നിധ്യത്തിൽ ഗോപിനാഥ് മുതുകാടാണ് പുസ്തകം പ്രകാശനം ചെയ്തത്. ഈ ഒമ്പതു വയസ്സുകാര‍ൻെറ പ്രകൃതി സ്നേഹവും പ്രവർത്തനങ്ങളും ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നാഷനൽ പബ്ലിക് സ്കൂൾ ഇക്കോ ക്ലബ് തലവനും കൂടിയാണ് അലൻ. ചിത്രം. kl15.jpg അലൻ എറിക് ലാലിനെ ഗവർണർ അഭിനന്ദിക്കുന്നു -------------------- 'സർവകലാശാല നിയമനങ്ങളിൽ സാമൂഹികനീതി നടപ്പാക്കണം' അഞ്ചാലുംമൂട്: ഗുരുവിരുദ്ധരെ യഥാർഥ ശ്രീനാരായണീയർ തിരിച്ചറിയുകയും സർവകലാശാല നിയമനങ്ങളിൽ സാമൂഹിക നീതി നടപ്പാക്കുകയും വേണമെന്ന് ശ്രീ നാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. സർവകലാശാലയിലെ നിയമനങ്ങളിൽ സംവരണതത്ത്വം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്രസമിതി പ്രസിഡ​ൻറ് എസ്. അജുലാൽ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ പി.വി. രജിമോൻ, കെ.പി. ഗോപാലകൃഷ്ണൻ, ബിജു പുളിക്കലേടത്ത്, ഷിബു കൊറ്റംപള്ളി, അനിതാ ഷാജി, ദിനു വാലുപറമ്പിൽ, സുനിൽ താമരശ്ശേരി, പുനലൂർ ജി. ബൈജു, ഷിബു ശശി, ജിജി ഹരിദാസ്, അനിലാ പ്രദീപ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story