Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിജയം...

വിജയം നൂറുശതമാനത്തിലെത്തിച്ചതിന്​ അവാർഡി​െൻറ തിളക്കം

text_fields
bookmark_border
വിജയം നൂറുശതമാനത്തിലെത്തിച്ചതിന്​ അവാർഡി​ൻെറ തിളക്കം (ചിത്രം) അടൂർ: വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഏഴംകുളം നെടുമൺ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ 100 ശതമാനം വിജയത്തിലേക്കുയർത്തിയ സ്കൂൾ മേധാവിക്ക് അധ്യാപക അവാർഡ്. കൊല്ലം കരിക്കോട് മേക്കോൺ ഫിദ മഹല്ലിൽ ജനീർലാലിനാണ് സംസ്ഥാന സർക്കാറി​ൻെറ അധ്യാപക അവാർഡ് ലഭിച്ചത്. 2016ലാണ് നെടുമണിൽ പ്രിൻസിപ്പലായി ചുമതലയേറ്റത്. ഏറെ അപര്യാപ്തതകളും പിന്നാക്കാവസ്ഥയിലുമുള്ള സ്കൂളിന് വിവിധ പാഠ്യ-പാഠ്യേതര പദ്ധതികളും നടപ്പാക്കി പഠന നിലവാരം ഉയർത്തുകയും മികവ് തെളിയിക്കാനും കഴിഞ്ഞു. ജനീർലാലി​ൻെറ ഭാര്യ: സുജിന. മക്കൾ: അൽഫിദ, അൽയാസീൻ. മഅ്​ദനിക്ക്​ ചികിത്സ ലഭ്യമാക്കണം (ചിത്രം) ഇരവിപുരം: അബ്​ദുന്നാസിർ മഅ്​ദനിക്ക്​ മതിയായ ചികിത്സ ലഭ്യമാക്കാൻ നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കെ.എം.വൈ.എഫ്​ കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ ബൈപാസ് ജങ്​ഷനിൽ ധർണ നടത്തി. കണ്ണനല്ലൂർ നാഷിദ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ.ആർ. ഷാഹുൽ ഹമീദ് മുസ്​ലിയാർ, തേവലക്കര ജെ.എം. നാസറുദീൻ, ഷെഫീക്ക് കരിക്കോട്, അജ്മൽ മുസ്​ലിയാർ കൂട്ടിക്കട, റാഫി സിത്താര, ഹുസൈൻ മന്നാനി, നിസാം കുന്നത്ത് എന്നിവർ സംസാരിച്ചു. 'വേണാടി'​ൻെറ മയ്യനാട് സ്​റ്റോപ് നിർത്തലാക്കരുത്​ മയ്യനാട്: വേണാട് എക്സ്പ്രസ് ട്രെയിനി​ൻെറ മയ്യനാട്ടെ സ്​റ്റോപ് നിർത്തലാക്കരുതെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുല്ലിച്ചിറ, കാക്കോട്ടുമൂല പ്രദേശങ്ങളിൽനിന്ന് വരുന്നവർക്ക് എറണാകുളം ഭാഗത്തേക്ക്‌ പോകാൻ രാവിലെ ആറിന്​ വരുന്ന വേണാട് ട്രെയിൻ വളരെ ആശ്വാസമായിരു​െന്നന്ന് ബ്ലോക്ക് പ്രസിഡൻറ്​ റാഫേൽ കുര്യൻ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story