Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാറ്റിൽ മരം വീണു

കാറ്റിൽ മരം വീണു

text_fields
bookmark_border
(ചിത്രം) ചവറ: ക്ഷേത്രവളപ്പിലെ മരം ശക്തമായ കാറ്റിലും മഴയിലും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ശങ്കരമംഗലം-കോയിവിള റോഡിൽ കാമൻകുളങ്ങര ക്ഷേത്രവളപ്പിൽ നിന്ന മരമാണ് ഞയറാഴ്ച പിഴുതുവീണത്. സമീപത്തെ എസ്.എൻ.ഡി.പി യോഗം ഓഫിസിലേക്ക് മരച്ചില്ലകൾ വീണെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. ഫോൺ നൽകി ചവറ: സാക്ഷരത മിഷൻ പത്താംതരം തുല്യത ഓൺലൈൻ പഠനത്തിന് പഠിതാവായ വീട്ടമ്മക്ക്​ ഫോൺ നൽകി. വടക്കുംതല പനയന്നാർകാവ് എസ്.വി.പി.എം ഹൈസ്​കൂൾ സൻെററായിട്ടുള്ള പതിനാലാം ബാച്ച് പഠിതാക്കളാണ് ഫോൺ വാങ്ങിനൽകിയത്. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വിശ്വഭരൻ, ഗ്രാമപഞ്ചായത്തംഗം നിഷാവാഹിദ്, അധ്യാപകരായ ഷുക്കൂർ, രാധാകൃഷ്ണൻ, ഗീത എന്നിവർ സംബന്ധിച്ചു. അധ്യാപകരെ ആദരിച്ചു കൊട്ടിയം: അധ്യാപകദിനത്തിൽ ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതി അധ്യാപകരെ ആദരിച്ചു. പള്ളിക്കൽ ഗവ.ഹൈസ്​കൂൾ അധ്യാപകൻ ഷാജി, പേരേത്ത് പി.വി.യു.പി.എസ് ഹെഡ്മിസ്ട്രസ് സലില, അധ്യാപകൻ സാജൻ, കൊട്ടിയം സി.എഫ്.എച്ച്.എസ് അധ്യാപകൻ ജേക്കബ് എന്നിവരെയാണ്​ ആദരിച്ചത്. സമൃദ്ധി ചെയർമാൻ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ. രാജീവ്, എൽ.ബി. ഷിബു എന്നിവർ പ്രസംഗിച്ചു. മാസ്‌ക് വിതരണം ചാത്തന്നൂർ: പി.എൻ. പണിക്കർ ഫൗണ്ടേഷ​ൻെറ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലികൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും മാസ്‌ക്ക് വിതരണം നടത്തി. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്​തു. ഫൗണ്ടേഷൻ ജില്ല സെക്രട്ടറി എൻ. ജയചന്ദ്രൻ, ബിജു വിശ്വരാജൻ, ബിജുമോൻ, സജീലടീച്ചർ, വേണു ജെ. പിള്ള എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story