Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:23 AM IST Updated On
date_range 23 Aug 2022 12:23 AM ISTകരുനാഗപ്പള്ളി സുരക്ഷിത നഗരം സുന്ദര നഗരം പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു തുടങ്ങി കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയെ സുരക്ഷിത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷിത നഗരം സുന്ദര നഗരം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു തുടങ്ങി. 33ാം ഡിവിഷനിലെ പള്ളിക്കൽ കുളത്തിന് സമീപം കാമറ സ്ഥാപിച്ച് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. നഗരസഭയെ സുരക്ഷിതവും ശുചിത്വ പൂർണവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷിത നഗരം സുന്ദര നഗരം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ പത്തോളം കേന്ദ്രങ്ങളിൽ സി.സി.ടി.വികൾ സ്ഥാപിക്കും. ജലാശയങ്ങളിൽ ഉൾപ്പെടെ മാലിന്യം തള്ളുന്നതും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുകയാണ് ലക്ഷ്യം. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കന്നേറ്റി പാലം, പണിക്കർകടവ് പാലം, കല്ലുംമൂട്ടിൽകടവ് പാലം, ആലുംകടവ്, പള്ളിക്കൽകുളം, കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്ക് വള്ളക്കടവ് മുണ്ടകപാടം, കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ നഗരസഭ അതിർത്തിയിൽ എഫ്.സി.ഐക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കലുങ്ക്, പറങ്കിമാംമൂട് ജങ്ഷന് കിഴക്കുള്ള കലുങ്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സി.സി.ടി.വികൾ സ്ഥാപിക്കുന്നത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.പി. മീന അധ്യക്ഷതവഹിച്ചു. നഗരസഭ ഉപാധ്യക്ഷ സുനിമോൾ, വാർഡ് കൗൺസിലർ പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ എൽ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, കൗൺസിലർമാരായ എം. എസ്. ഷിബു, റെജി ഫോട്ടോപാർക്ക്, സീമ സഹജൻ എന്നിവർ പങ്കെടുത്തു. കാപ്ഷൻ: നഗരസഭയിൽ സുരക്ഷിത നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി സി.സി.ടി.വികൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
