Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:20 AM IST Updated On
date_range 23 Aug 2022 12:20 AM ISTസമ്പൂര്‍ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം: മുന്നൊരുക്കം തകൃതി; വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ ശനിയാഴ്ച നടക്കും
text_fieldsbookmark_border
കുളത്തൂപ്പുഴ: സംസ്ഥാനത്തെ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ആദ്യ ഗ്രാമപഞ്ചായത്തെന്ന ബഹുമതി പ്രഖ്യാപനം ആഗസ്റ്റ് 28ന് കുളത്തൂപ്പുഴയില്‍ നടക്കാനിരിക്കെ, ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ മുന്നൊരുക്കം തകൃതിയായി. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള മത്സരങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ച രാവിലെ കുളത്തൂപ്പുഴയില്‍ നടക്കുന്ന റാലിയും പൊതുസമ്മേളനവും ആഘോഷ പൂര്‍ണമാക്കാന്‍ പഞ്ചായത്ത് പ്രദേശത്തെ വിദ്യാലയങ്ങൾ, ക്ലബുകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവര്‍ത്തകര്‍, വിവിധ സാംസ്കാരിക സംഘടനകൾ എന്നിവർ തങ്ങളുടേതായ പദ്ധതികള്‍ അണിയറയില്‍ ഒരുക്കുകയാണ്. ഗവര്‍ണര്‍ അടക്കം പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങ് വര്‍ണാഭമാക്കാന്‍ വ്യാപാരികളും ഓട്ടോ-ടാക്സി തൊഴിലാളികളും സജീവമാണ്. ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി ശനിയാഴ്ച രാവിലെ 10 മുതല്‍ കുളത്തൂപ്പുഴ ഗവ.യു.പി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ദേശഭക്തി ഗാനം, പ്രസംഗം, ഉപന്യാസ രചന, ചിത്രരചന, സംഘഗാനം, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സാക്ഷരത പ്രഖ്യാപന ചടങ്ങില്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story