Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:11 AM IST Updated On
date_range 23 Aug 2022 12:11 AM ISTമെഡിക്കല്‍ കിറ്റ് വിതരണം
text_fieldsbookmark_border
കരുനാഗപ്പള്ളി: ടൈപ് വണ്‍ ഡയബറ്റിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള മെഡിക്കല്‍ കിറ്റ് വിതരണവും അനുമോദനവും നടന്നു. ഹൗസ് ഫെഡ് ചെയര്‍മാന്‍ അഡ്വ. എം. ഇബ്രാഹിംകുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ടൈപ് വൺ ഡയബറ്റിസ് ആയ കുട്ടിക്ക് ശ്രവണസഹായി മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോർജ് ഡി. ദാസ് നല്‍കി. വർക്കിങ് പ്രസിഡന്റ് നവാസ് അധ്യക്ഷതവഹിച്ചു. പ്രിയങ്ക ഐ ഹോസ്പിറ്റല്‍ എം.ഡി ഡോ. രാജീവ് സുകുമാരനെ വ്യവസായി നാസര്‍ പോച്ചയില്‍ അനുമോദിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശിൽപ ട്രീസ, ടി വണ്‍ ഡി.എഫ് ഭാരവാഹികളായ ഷിഹാബുദ്ദീന്‍, ഡെറീന ദാസ്, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശൂരനാട് നടുവിൽ എൽ.പി.എസിലെ കുട്ടികളുടെ യാത്രാക്ലേശം രൂക്ഷമാകുന്നു (ചിത്രം) ശാസ്താംകോട്ട: തിരക്കേറിയ കൊല്ലം- തേനി ദേശീയപാതയിൽ കണ്ണമം ജങ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ശൂരനാട് നടുവിൽ എൽ.പി.എസിലെ വിദ്യാർഥികളുടെ യാത്രാക്ലേശം രൂക്ഷമാകുന്നു. പാതയിലെ വീതി കുറഞ്ഞ ഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയില്ലാത്തതും വടക്ക് ഭാഗത്തുള്ള കൊടും വളവും ഇറക്കവും പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. മുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് മുൻവശം സീബ്രലൈൻ ഉൾപ്പെടെയുള്ള ട്രാഫിക് സംവിധാനവും നടപ്പാക്കിയിട്ടില്ല. രാവിലെയും വൈകീട്ടും ട്രാഫിക് പൊലീസിനെ നിയമിക്കണമെന്നുള്ള സ്കൂൾ അധികൃതരുടെ ആവശ്യവും നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സ്കൂൾ ഉണ്ടെന്നുള്ള മുന്നറിയിപ്പ് ബോർഡ് കാട് കയറി ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത അവസ്ഥയിലാണ്. വിദ്യാർഥികളുടെ സുരക്ഷക്കായി നടപ്പാതയും സുരക്ഷാവേലിയും നിർമിക്കണമെന്നും ട്രാഫിക് പൊലീസിനെയുൾപ്പെടെ ഉള്ള സംവിധാനങ്ങൾ നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story