Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേരള ഫുട്ബാൾ ടീമിന്‍റെ...

കേരള ഫുട്ബാൾ ടീമിന്‍റെ പരിശീലകനായി കുണ്ടറ സ്വദേശി

text_fields
bookmark_border
കുണ്ടറ: നാഷനൽ ഗെയിംസിനുള്ള കേരള ഫുട്​ബാൾ ടീമിന്‍റെ പരിശീലകനായി കുണ്ടറ സ്വദേശി പി.ബി. രമേശിനെ നിയോഗിച്ചു. മുൻ സന്തോഷ് ട്രോഫി ടീം അംഗമാണ്. കുണ്ടറയിൽ ജനിച്ച രമേശ്​ ബാല്യകാലത്ത്​ കുടുംബസമേതം ഭിലായിലായിരുന്നു. പിതാവ് ഭിലായി സ്റ്റീൽ പ്ലാന്‍റ്​ ജീവനക്കാരനായിരുന്നു. പത്താം ക്ലാസ് പഠനത്തിന് ശേഷം കൊല്ലം ടി.കെ.എം ആർട്സ്​ കോളജിൽ പ്രീ-ഡിഗ്രിക്കായി ചേർന്നു. ഒപ്പം കോളജ് ഫുട്​ബാൾ ടീമിലും കളിച്ചുതുടങ്ങി. ഇളമ്പള്ളൂർ ഫുട്​ബാൾ ക്ലബിലൂടെ കൊല്ലത്തിന്‍റെ ഫുട്​ബാൾ കളത്തിൽ തുടക്കമിട്ടു. നിരവധി തവണ ജില്ല ടീമിനുവേണ്ടി കളിച്ചു. രമേശിന്‍റെ ഫുട്​ബാൾ ജീവിതത്തിൽ വഴിത്തിരിവായത്​ തിരുവനന്തപുരത്ത്​ നടന്ന ഗോൾഡ് ഹണ്ട് ഫുട്​ബാൾ ക്യാമ്പാണ്. ഇതോടെ സ്​പോർട്​സ്​​ ഹോസ്റ്റൽ സെലക്​ഷൻ ലഭിച്ചു. ജൂനിയർ സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടുവർഷം കേരള അണ്ടർ 21 ടീം അംഗം ആയിരുന്നു. (....must.... പരസ്യതാൽപര്യം....) സർട്ടിഫിക്കറ്റ്​ പരിശോധന നെടുമ്പന: നെടുമ്പന പഞ്ചായത്തിൽനിന്ന് തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവരുടെ സർട്ടിഫിക്കറ്റ് പരിശോധന 25, 26 തീയതികളിൽ രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെ പഞ്ചായത്ത് ഓഫിസിൽ നടക്കും. ഗുണഭോക്താക്കൾ ബാങ്ക് പാസ് ബുക്കിന്‍റെ കോപ്പി, ട്രാൻസ്​ഫർ സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, എംപ്ലോയ്​മെന്‍റ്​ രജിസ്ട്രേഷൻ കാർഡ്, വേതനവിതരണ കാർഡ്, ആധാർകാർഡ്, തൊഴിൽകാർഡ് എന്നിവയുമായി പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story