Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകവർപേജ് പ്രകാശനം

കവർപേജ് പ്രകാശനം

text_fields
bookmark_border
കണ്ണനല്ലൂർ: കുട്ടികളുടെ കവി കുടിക്കോട് വിശ്വന്റെ 'നമ്മളിതെങ്ങട് നോക്കുന്നു' കുട്ടിക്കവിതാ സമാഹാരത്തിന്റെ കവർ പേജിന്റെ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമലാൽ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് അബൂബക്കർകുഞ്ഞ്, കവി നൗഷാദ് പത്തനാപുരം, ഡോ. മുഹമ്മദ് കബീർ, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, ചിത്രകാരൻ കെ.വി. ജ്യോതിലാൽ, ഷിജില സുബൈദ എന്നിവർ സംസാരിച്ചു. കാർട്ടൂൺ - കാരിക്കേച്ചർ പ്രദർശനം കൊട്ടിയം: ഫെസ്റ്റ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർട്ടൂണിസ്റ്റ് പാച്ചൻ കൊട്ടിയത്തിന്റെ കാർട്ടൂൺ വരയുടെ 40 വർഷം തികയുന്ന റൂബി ജൂബിലി ആഘോഷവും കാർട്ടൂൺ കാരിക്കേച്ചർ പ്രദർശനവും ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിൽ നടക്കും. ബുധനാഴ്ച രാവിലെ കൊട്ടിയം നിത്യസഹായമാതാ ദേവാലയത്തിലെ ഫാ. അമൽരാജ് പ്രദർശനം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട്​ അഞ്ചിന് സമാപനസമ്മേളനം ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റ് പ്രസിഡന്റ് ശ്യാം പീതാംബരൻ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story