Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:06 AM IST Updated On
date_range 23 Aug 2022 12:06 AM IST'രക്തശാലി' വിളവെടുപ്പ് നടത്തി
text_fieldsbookmark_border
കൊട്ടാരക്കര: 'ഞങ്ങളും കൃഷിയിലൂടെ' പദ്ധതിയിൽ ഉൾപ്പെടുത്തി പൂവറ്റൂർ തെങ്ങുംതറ ഏലായിൽ നടത്തിയ രക്തശാലി നെൽകൃഷിക്ക് മികച്ച വിളവ്. പൂവറ്റൂർ കിഴക്ക് ശ്യാമളത്തിൽ ബി. സുബിത്താണ് പ്രകൃതി കൃഷിയിൽ ഉൾപ്പെടുത്തി പൂർണമായും ജൈവരീതിയിൽ അപൂർവയിനം നെൽകൃഷി ചെയ്തത്. വിളവെടുപ്പ് ഉദ്ഘാടനം കുളക്കടയിൽ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഇന്ദുകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കവിത ഗോപകുമാർ, ജില്ല പഞ്ചായത്തംഗം ആർ. രശ്മി, വാർഡ് അംഗം പി.ബി. ബീന, ബ്ലോക്ക് പഞ്ചായത്തംഗം എൻ. മോഹനൻ, പാടശേഖരസമിതി അംഗങ്ങൾ, കുളക്കട കൃഷി ഓഫിസർ ടി.സി. റെയ്ച്ചൽ തോമസ്, കൃഷി അസിസ്റ്റന്‍റ് ആർ. ബീന, കർഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പുത്തൂരിലെ താൽക്കാലിക ചന്ത ഓണത്തിനുശേഷം കൊട്ടാരക്കര: കുളക്കട പഞ്ചായത്ത് അധീനതയിലുള്ള പുത്തൂർ മത്സ്യച്ചന്ത നവീകരിക്കുന്നതിന് മുന്നോടിയായി സജ്ജമാക്കുന്ന താൽക്കാലിക ചന്ത ഓണം കഴിഞ്ഞാലുടൻ പ്രവർത്തനം തുടങ്ങും. കുളക്കട പഞ്ചായത്ത് കമ്മിറ്റിയുടേതാണ് തീരുമാനം. നിലവിലെ ചന്തയുടെ പ്രവർത്തനം ഓണം വരെ മാത്രമേ ഉണ്ടാകൂ. കണിയാപൊയ്ക ചിറയിലേക്കുള്ള റോഡിന്‍റെ ആരംഭ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് താൽക്കാലിക ചന്ത സ്ഥാപിക്കുന്നത്. ഇതിനായുള്ള ഷെഡ് നിർമാണം, ഇന്‍റർലോക്ക് പാകൽ, ശൗചാലയം, വയറിങ് എന്നിവ പൂർത്തിയായിരുന്നു. 10 ലക്ഷത്തിലധികം രൂപയോളം ഇതിനായി ചെലവഴിച്ചെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, മലിനജലം സംഭരിക്കാനുള്ള സെപ്റ്റിക് ടാങ്ക്, താൽക്കാലിക ചന്തയിലേക്കുള്ള പ്രവേശനഭാഗം മുതൽ ഷെഡ് വരെ തറ കോൺക്രീറ്റിങ്, ഒരുഭാഗം ഷീറ്റിട്ട് മറയ്ക്കൽ എന്നിങ്ങനെയുള്ള പ്രവൃത്തികൾ പൂർത്തിയാകാതെ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story