Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാസവളങ്ങൾക്ക് വിട; ഇനി...

രാസവളങ്ങൾക്ക് വിട; ഇനി ജൈവവളം മാത്രം

text_fields
bookmark_border
കുണ്ടറ: ഇനി രാസവളങ്ങൾ പ്രയോഗിക്കില്ലെന്ന തീരുമാനത്തോടെ ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഉപയോഗിച്ചുള്ള കൃഷിരീതിക്കായി പെരിനാട് പഞ്ചായത്തിൽ കർഷക കൂട്ടായ്മകൾ. 'അഗ്നി അസ്​ത്രം' എന്ന പേരിലാണ് പ്രത്യേക ജൈവകീടനാശിനി നിർമിച്ചത്. വെളുത്തുള്ളിയും പുകയിലയും കാന്താരിമുളകും വേപ്പിലയും ഗോമൂത്രവും ചേർന്ന മിശ്രിതമാണ് അഗ്നി അസ്​ത്രം. റിട്ട. അധ്യാപകൻ യേശുദാസ്, പ്രസന്നകുമാർ, രാജീവ്, ശോഭനൻ, ബിനമോൾ, ചന്ദ്രൻപിള്ള, മോളി, സന്ധ്യ എന്നിവർ ഉൾപ്പെടുന്ന കർഷക കൂട്ടായ്മയാണ് ജൈവവളങ്ങളും ജൈവകീടനാശിനികളും നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റിനെ ഉപരോധിച്ചു കുണ്ടറ: തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിനെ ഉപരോധിച്ചു. അനിൽ മുണ്ടക്കൽ, സ്വാതി ശങ്കർ, ബിനുകുമാർ, ശ്രീജിത്ത്​, അജിതകുമാരി, നിഷ​, രാജേഷ് കുളങ്ങരക്കൽ, ജനറൽ സെക്രട്ടറി അജികുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story