Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതൃക്കണ്ണമംഗൽ മേഖലയിൽ...

തൃക്കണ്ണമംഗൽ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം

text_fields
bookmark_border
കൊട്ടാരക്കര: കൊട്ടാരക്കര തൃക്കണ്ണമംഗൽ ചേരൂർ ലൈനിലെ പൊതുടാപ്പിൽ രണ്ടാഴ്ചയായി കുടിവെള്ളമില്ലാത്തതിനാൽ നാട്ടുകാർ ബുദ്ധിമുട്ടിൽ. മേഖലയിൽ പൊതുടാപ്പിനെ ആശ്രയിക്കുന്നവർ നിരവധി പേരാണ്. ഗാന്ധിമുക്ക് മേഖലയിലെ അവസ്​ഥയും വ്യത്യസ്​തമല്ല. കുട്ടികൾക്കും മുതിർന്നവർക്കും ശുദ്ധമായ ജലം ലഭിക്കാത്ത അവസ്​ഥയാണ്. പൊതുടാപ്പുകൾ വഴി ജലം എത്തിക്കാനോ അടിയന്തരമായി ഇവർക്ക് ജലം എത്തിച്ച് നൽകാനോ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന്​ നാട്ടുകാർ ആവശ്യമുയർത്തുന്നത്​. കൊട്ടാരക്കര മുനിപ്പാലിറ്റിയിലെ ഭരണസ്​തംഭനം അവസാനിപ്പിക്കണം -ആർ.എസ്​.പി കൊട്ടാരക്കര: മുനിപ്പാലിറ്റിയിൽ എം.എൽ.എ ഫണ്ടുപയോഗിച്ചുള്ള വികസന പദ്ധതികൾ മാത്രമാണ് നടക്കുന്നതെന്നും തനതായ ഒരു വികസനവും നടത്തുന്നില്ലെന്നും ആർ.എസ്​.പി കൊട്ടാരക്കര ലോക്കൽ സമ്മേളനം കുറ്റപ്പെടുത്തി. മണ്ഡലം സെക്രട്ടറി ജി. സോമശേഖരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ്​ ഹുസൈൻ അധ്യക്ഷത വഹിച്ചു. വെളിയം ഉദയകുമാർ, ബി. തുളസീധരൻ പിള്ള, ജി. സത്യശീലൻ, ബിജു ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ജി. സത്യശീലനെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story