Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅമിതാധികാര രാഷ്ട്രീയം...

അമിതാധികാര രാഷ്ട്രീയം പ്രശ്നം -മന്ത്രി

text_fields
bookmark_border
കൊല്ലം: രാഷ്ട്രീയം എല്ലായിടത്തുമുണ്ടെങ്കിലും അമിതാധികാര രാഷ്ട്രീയം പ്രശ്നമാണെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ. ഭരണ​ഘടനാപദവികൾക്ക് അധികാരമുണ്ട്. എന്നാൽ, രാഷ്ട്രപതിയായാലും ​ഗവർണറായാലും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട രീതിയിൽ ചെയ്യുക എന്നതാണ് ഭരണഘടനാ പരമായി പ്രധാനമെന്നും ബാല​ഗോപാൽ പറഞ്ഞു. കടപ്പാക്കട സ്പോർട്സ് ക്ലബിൽ സാഹിത്യകാരൻ അശോകൻ ചരുവിലിന് കുവൈത്ത് കല ട്രസ്റ്റ് ഏർപ്പെടുത്തിയ വി. സാംബശിവൻ സ്മാരക സമർപ്പണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവാര്‍‍ഡ് തുകയായ 50,000 രൂപ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ആർദ്രം പാലിയേറ്റിവ് കെയറിന് അശോകൻ ചരുവിൽ കൈമാറി. ആർദ്രം പാലിയേറ്റിവ് കെയറിന് അഞ്ച്​ സെന്റ് സ്ഥലം സംഭാവനയായി നൽകിയ കലാ ട്രസ്റ്റ് അം​ഗം എം.ജെ. റപ്പായിയെ മന്ത്രി ആദരിച്ചു. വി. രാജേന്ദ്രബാബു അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ എൻഡോവ്മെന്റ് എം. നൗഷാദ് എം.എൽ.എ വിതരണം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അം​ഗം എം.എച്ച്. ഷാരിയർ, സ്വാ​ഗത സംഘം ചെയർമാൻ എ.എം. ഇക്ബാൽ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, പ്രവാസി കേരള ക്ഷേമനിധി ബോർഡ് അം​ഗം എൻ. അജിത്കുമാർ, കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി, കല ട്രസ്റ്റ്‌ സെക്രട്ടറി സുദർശൻ കളത്തിൽ, ചന്ദ്രമോഹൻ, ജേക്കബ് മാത്യു, സംഘാടകസമിതി കൺവീനർ ഡി. ഷൈൻ ദേവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story