Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:10 AM IST Updated On
date_range 22 Aug 2022 12:10 AM ISTഎം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഇരവിപുരം: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുണ്ടയ്ക്കൽ തെക്കേവിള ഫ്ലാറ്റ് 41/628ൽ വാടകക്ക് താമസിക്കുന്ന തട്ടാമല തേജസ് നഗറിൽ ഉമർ മുക്താർ (21) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11.45ഓടെ മുണ്ടയ്ക്കൽ വില്ലേജ് ഓഫിസിന് സമീപം സംശായാസ്പദമായി കണ്ട യുവാവിനെ പരിശോധിച്ചതിൽ ഇയാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 18 ചെറിയ പോളിത്തീൻ കവറുകളിലായി സൂക്ഷിച്ചിരുന്ന 6.79 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. നഗരത്തിലെ യുവതീയുവാക്കൾക്ക് വിതരണത്തിനായി എത്തിച്ചതാണെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന്‍റെ നിർദേശാനുസരണം ലഹരിമരുന്ന് വ്യാപാരത്തിനെതിരെ നടത്തിവരുന്ന ശക്തമായ നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. രണ്ട് ദിവസങ്ങളിലായി മൂന്ന് കേസുകളിലായി ഏഴ് യുവാക്കളെയാണ് സിറ്റി പരിധിയിൽ എം.ഡി.എം.എയുമായി പിടികൂടിയത്. എ.സി.പി എ. അഭിലാഷിന്‍റെ നേതൃത്വത്തിൽ ഇരവിപുരം ഇൻസ്പെക്ടർ അജിത് കുമാർ, എസ്.ഐമാരായ ആർ. ജയകുമാർ, രാജേഷ്, അരുൺഷാ, ജയേഷ്, എ.എസ്.ഐ സിദ്ദിക്ക്, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഒമാരായ സജു, മനു, സീനു, രിപു, രതീഷ്, സി.പി.ഒമാരായ പ്രേംകുമാർ, ലിനു ലാലൻ എന്നിവരടങ്ങിയ സംഘമാണ് ഉമർ മുക്താറിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story