Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:10 AM IST Updated On
date_range 22 Aug 2022 12:10 AM ISTസംഘർഷത്തിൽ ആറു പേർക്ക് പരിക്ക്
text_fieldsbookmark_border
അഞ്ചാലുംമൂട്: അഷ്ടമുടി വടക്കേക്കരയിൽ ഇരുവീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റു. വടക്കേക്കര വലിയവിള ഭാഗത്താണ് വൈകീട്ട് നാലിന് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ മതിലിലെ സ്വകാര്യആശുപത്രിയിലും ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ പെരുന്നാൾ ദിവസം ഇവരുടെ കുട്ടികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സംഘർഷം ഉണ്ടാകുകയും പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തി സമവായത്തിൽ വിടുകയുമായിരുന്നു. കഴിഞ്ഞദിവസം വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. ഇരുവിഭാഗത്തിലുംപെട്ട 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ചികിത്സയിലുള്ളവർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതനുസരിച്ച് അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കുമെന്നും അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story