Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:07 AM IST Updated On
date_range 22 Aug 2022 12:07 AM ISTകിടപ്പുരോഗികള്‍ക്കു പരിചരണമൊരുക്കി മെഡിക്കല്‍ ക്യാമ്പ്
text_fieldsbookmark_border
കുളത്തൂപ്പുഴ: രോഗബാധിതരായി വീടുകളില്‍നിന്നും പുറത്തിറങ്ങാനാവാതെ കഴിയുന്നവര്‍ക്ക് സാന്ത്വനമൊരുക്കി കൊല്ലം കനിവ് പെയിന്‍ ആൻഡ് പാലിയേറ്റിവ് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മൈത്രി നഗറില്‍ സംഘടിപ്പിച്ച പരിപാടി സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിദഗ്ധനും പാലിയേറ്റിവ് കെയര്‍ സ്പെഷലിസ്റ്റുമായ ഡോ. അബ്ദുല്‍ സലാമിന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ റമീസ്, റിയാസ്, സലീം തുടങ്ങി ഇരുപതോളം പേരടങ്ങിയ മെഡിക്കല്‍ സംഘം ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പരിശോധന നടത്തി നിര്‍ദേശങ്ങളും മരുന്നുകളും വിതരണം ചെയ്തു. മൈത്രി നഗറിലെ പാലിയേറ്റിവ് രോഗികളെ മെഡിക്കല്‍ സംഘം വീടുകളില്‍ സന്ദര്‍ശനം നടത്തി മരുന്ന് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഉദയകുമാര്‍, അബ്ദുസ്സമദ്, കനിവ് കൊല്ലം ജില്ല കോഓഡിനേറ്റര്‍ സമീര്‍, ഗ്രാമപഞ്ചായത്ത് കോഓഡിനേറ്റര്‍ അഷറഫ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ........ ഫോട്ടോ: കൊല്ലം കനിവ് പെയിന്‍ ആൻഡ് പാലിയേറ്റിവ് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story