Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:05 AM IST Updated On
date_range 22 Aug 2022 12:05 AM ISTഭാരത് ജോഡോ യാത്ര: കൺവെൻഷൻ ഇന്ന്
text_fieldsbookmark_border
കൊല്ലം: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾക്കായുള്ള കൊല്ലം നിയോജകമണ്ഡലം കൺവെൻഷനും സ്വാഗതസംഘ രൂപവത്കരണവും തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഡി.സി.സി ഹാളിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ ജില്ല കോഓഡിനേറ്റർ കെ.സി. രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ജില്ല സ്വാഗതസംഘം ജനറൽ കൺവീനർ ബിന്ദുകൃഷ്ണ എന്നിവർ പങ്കെടുക്കുമെന്ന് കൊല്ലം നിയോജകമണ്ഡലം കോഓഡിനേറ്ററും കെ.പി.സി.സി സെക്രട്ടറിയുമായ സൂരജ് രവി അറിയിച്ചു. ഇരവിപുരം: ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായുള്ള ഇരവിപുരം നിയോജകമണ്ഡലം സ്വാഗതസംഘത്തിന്റെ യോഗം തിങ്കളാഴ്ച വൈകീട്ട് നാലിന് കൊല്ലൂർവിള പള്ളിമുക്ക് ലാത്തൻസാ ഹാളിൽ നടക്കുമെന്ന് കോഓഡിനേറ്റർ അൻസർ അസീസും ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് എം. നാസറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story