Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:05 AM IST Updated On
date_range 22 Aug 2022 12:05 AM ISTഭാരത് ജോഡോ യാത്രക്ക് വമ്പിച്ച സ്വീകരണം നൽകും
text_fieldsbookmark_border
ചാത്തന്നൂർ: കോൺഗ്രസ് മുൻ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ 14ന് ജില്ല അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് വമ്പിച്ച സ്വീകരണം നൽകാൻ ചാത്തന്നൂർ നിയോജക മണ്ഡലം സ്വാഗതസംഘം കമ്മിറ്റി യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്രയുടെ നിയോജക മണ്ഡലം കോഓഡിനേറ്റർ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. രാവിലെ 7.30 മുതൽ10.30 വരെയും തുടർന്ന് വൈകീട്ട് നാലുമുതൽ ഏഴുവരെയുമായി ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണ് യാത്ര കടന്നുപോകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, എൻ. പീതാംബരക്കുറുപ്പ്, ഡോ. ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, എൻ. ജയചന്ദ്രൻ, എം. സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി, പി. പ്രദീഷ് കുമാർ എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ശുഹൈബ്, എസ്. ശ്രീലാൽ, എൻ. ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ ചാത്തന്നൂർ മുരളി, പരവൂർ സജീബ് എന്നിവർ പങ്കെടുത്തു. എൻ. പീതാംബരക്കുറുപ്പ്, അഡ്വ. ബിന്ദു കൃഷ്ണ (രക്ഷാധികാരികൾ) ഡോ. ശൂരനാട് രാജശേഖരൻ, (ചെയർ.), നെടുങ്ങോലം രഘു (കോഓഡിനേറ്റർ), എം. സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി (കൺ.) ഉൾപ്പെടെ 300 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story